Image

ഇന്ത്യന്‍ ഹാജിമാരെ സഹായിക്കാന്‍ ജിദ്ദ കെ എംസിസിയുടെ ഇലക്ട്രിക് കാര്‍

Published on 14 June, 2017
ഇന്ത്യന്‍ ഹാജിമാരെ സഹായിക്കാന്‍ ജിദ്ദ കെ എംസിസിയുടെ ഇലക്ട്രിക് കാര്‍


 
ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിന് ജിദ്ദ കെ എംസിസി സെന്‍ട്രല്‍ കമ്മിറ്റി അമേരിക്കന്‍ നിര്‍മിത ഇലക്ട്രിക് ഗോള്‍ഫ് കാര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് കൈമാറി. 

ഒന്പത് പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാനും അവരുടെ ബാഗേജ് വഹിക്കാനും സൗകര്യമുള്ള വാഹനമാണിത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹജ്ജ് മിഷനാണ് വാഹനം കൈകാര്യം ചെയ്യുക. 

ജിദ്ദ അന്താരാഷ്ട്ര വിമാത്താവളത്തിലെത്തുന്ന ഹാജിമാര്‍ ഹജ്ജ് ടര്‍മിനലിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് പാസ്‌പോര്‍ട്ട് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഏറെ ദൂരം നടന്നാണ് മക്കയിലേക്കുള്ള ബസ് സ്‌റ്റേഷനില്‍ എത്തേണ്ടത്. പ്രായം ചെന്ന ഹാജിമാര്‍ക്ക് ഈ നടത്തം പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായിട്ടാണ് കെ എംസിസി വിലപിടിപ്പുള്ള ഈ വാഹനം ഇന്ത്യന്‍ കോണ്‍സുലേറ്റിന് സംഭാവന ചെയ്തത്. 

വിമാനത്താവളത്തിലെ സേവനത്തിനുശേഷം മിനയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഈ വാഹനം ഉപയോഗപെടുത്തും. ആദ്യ ഹജ്ജ് വിമാനം ഇറങ്ങുന്നത് മുതല്‍ വര്‍ഷങ്ങളായി ജിദ്ദ കെ എംസിസി ഹജ്ജ് വോളന്റിയര്‍മാര്‍ രാപ്പകലില്ലാതെ വിമാനത്താവളത്തില്‍ സേവനം ചെയ്തു വരുന്നുണ്ട്. വിമാനമിറങ്ങുന്ന ഹാജിമാരെ സ്വീകരിച്ച് ന്ധക്ഷണവും പാനീയങ്ങളും നല്‍കി ലഗേജുകള്‍ കണ്ടെത്താനും മക്കയിലേക്കുള്ള ബസില്‍ കയറാനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഹജ്ജ് മിഷനുമായി സഹകരിച്ച് ചെയ്ത് വരുന്നത്. 

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഹജ്ജ് വൈസ് കോണ്‍സല്‍ സുനില്‍ കുമാറിന് വാഹനം കൈമാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിന്പ്ര, സിദ്ദീഖ് കോറോത്ത്, ടി.കെ.കെ ഷാനവാസ്, അന്‍വര്‍ ചേരങ്കെ, പി.എം.എ ജലീല്‍, നാസര്‍ എടവനക്കാട്, ഹനീഫ കൈപമംഗലം, സ്‌കാബ് കാര്‍ ഷോറൂം മാനേജര്‍ ജോയ് ജോണ്‍ എന്നിവര്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക