Image

ജഹറയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

Published on 14 June, 2017
ജഹറയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

 
ജഹറ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ശാഖ ജഹറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുവൈത്തിലെ ഏഴാമത്തെയും ലുലു ഗ്രൂപ്പിന്റെ 136ാ മത്തെയും ഹൈപ്പര്‍മാര്‍ക്കറ്റാണിത്. സിക്‌സ്ത് റിംഗ് റോഡിന് സമീപത്തായുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയിലെ ജഹറ മാളില്‍ 1,30,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ച ഹൈപ്പര്‍മാര്‍ക്കറ്റ് ജഹറ ഗവര്‍ണര്‍ ജനറല്‍ ആര്‍. ഫഹദ് അഹമദ് അല്‍ അമീര്‍ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി, സിഇഒ സൈഫി രൂപാവാല, ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍, സിസിഒ സലിം, റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ലോകത്തിലെ ഏറ്റവും സുശക്തമായ സന്പദ്ഘടനയാണ് കുവൈത്തിന്േ!റതെന്നും സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും മികച്ച സഹകരണമാണ് കഴിഞ്ഞകാലങ്ങളില്‍ ലഭിച്ചു പോരുന്നതെന്നും എണ്ണ മേഖലയിലെ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ സന്പദ്ഘടനയെ തെല്ലും ബാധിക്കില്ലെന്നും എം.എ. യൂസഫലി പറഞ്ഞു. കുവൈത്തില്‍ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോകും. ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ നേതൃത്വത്തില്‍ രാജ്യം വികസന മേഖലയില്‍ കുതിക്കുകയാണ്. മിതമായ ചെലവില്‍ മികച്ചതും ലോകോത്തര നിലവാരത്തിലുള്ളതുമായ ഷോപ്പിംഗിന് അവസരമൊരുക്കുന്നുവെന്നതാണ് ലുലുവിന്റെ പ്രത്യേകത. 

ഉപഭോക്താക്കള്‍ക്കാവശ്യമായ നിത്യോപയോഗവസ്തുക്കളടക്കം എല്ലാ ഉത്പന്നങ്ങളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള വിപുലമായ ഫാഷന്‍വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, സ്‌പോര്‍ട്‌സ്, സ്‌റ്റേഷനറി എന്നിവയടക്കം ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അധികം കാത്തുനില്‍ക്കാതെ പണമടയ്ക്കുന്നതിനായി നിരവധി കാഷ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ടന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക