Image

ഫസല്‍വധക്കേസ്‌: തുടരന്വേഷണം വേണ്ടെന്ന്‌ സിബിഐ കോടതി

Published on 15 June, 2017
 ഫസല്‍വധക്കേസ്‌: തുടരന്വേഷണം വേണ്ടെന്ന്‌ സിബിഐ കോടതി



കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന്‌ കൊച്ചി സിബിഐ കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട്‌ ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കൊലപാതകം നടത്തിയെന്നുള്ള ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴി വിശ്വാസത്തിലെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സുബീഷിന്റെ കുറ്റസമ്മതമൊഴിയുടെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും അബ്ദുള്‍ സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ മേല്‍കോടതിയെ സമീപിക്കുമെന്ന്‌ അബ്ദുള്‍ സത്താര്‍ പറഞ്ഞു.

കൊലപാതകത്തിന്‌ പിന്നില്‍ ആര്‍ എസ്‌ എസ്‌ ആണെന്ന്‌ വ്യക്തമാക്കുന്ന തെളിവുകളാണ്‌ അബ്ദുള്‍ സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്‌.2006 ഒക്ടോബര്‍ 22ന്‌ പുലര്‍ച്ചെയാണ്‌ എന്‍ഡിഎഫ്‌ പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെടുന്നത്‌.

 2006 ഒക്ടോബര്‍ 30ന്‌ കേസ്‌ െ്രെകംബ്രാഞ്ച്‌ ഏറ്റെടുത്ത കേസ്‌ സിബിഐക്ക്‌ വിടണമെന്നാവശ്യപ്പെട്ട്‌ ഫസലിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ്‌ കേസ്‌ 2010ല്‍ സിബിഐ ഏറ്റെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക