Image

'മെട്രോ യാഥാര്‍ത്ഥ്യമാക്കിയത്‌ നരേന്ദ്ര മോദി'യെന്ന ബി .ജെ.പിയുടെ അവകാശവാദത്തെ ട്രോളി സോഷ്യല്‍ മീഡിയ

Published on 15 June, 2017
'മെട്രോ യാഥാര്‍ത്ഥ്യമാക്കിയത്‌ നരേന്ദ്ര മോദി'യെന്ന ബി .ജെ.പിയുടെ അവകാശവാദത്തെ  ട്രോളി സോഷ്യല്‍ മീഡിയ



കൊച്ചി: മെട്രോ തൂണുകളില്‍ വീണ്ടും ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ നിരത്തി ബി.ജെ.പി. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ അഭിവാദ്യങ്ങള്‍ എന്നെഴുതിയ ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ കൊച്ചി മെട്രോയുടെ ആലുവയിലുള്ള വിളക്ക്‌ തൂണുകളിലാണ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങളും ഫ്‌ളെക്‌സിലുണ്ട്‌. ബി.ജെ.പി. ആലുവാ നിയോജകമണ്ഡലം കമ്മറ്റിറ്റിയുടെ പേരിലാണ്‌ ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌. മെട്രോ ഉദ്‌ഘാടനത്തിനായി നരേന്ദ്ര മോദി 17ന്‌ കേരളത്തിലേക്ക്‌ വരുന്നതിന്‌ മുന്നോടിയായിട്ടാണ്‌ ബി.ജെ.പി.യുടെ ഫ്‌ളെക്‌സ്‌ നിരത്തിയുള്ള അവകാശവാദങ്ങള്‍.

നേരത്തെ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ കേരളാ സന്ദര്‍ശനം നടത്തിയ സമയത്തും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ തൂണുകളില്‍ ബി.ജെ.പി ഫ്‌ളെക്‌സ്‌ നിരത്തി അഭിവാദ്യം ചെയ്‌തിരുന്നു. 

അതേസമയം, ബി.ജെ.പിയുടെ അവകാശവാദങ്ങളേയും ഫ്‌ളെക്‌സുകളേയും സോഷ്യല്‍ മീഡിയ കണക്കിന്‌ ട്രോളുന്നുണ്ട്‌.
കുഞ്ഞിന്റെ അച്ഛനോ പേറെടുത്തവര്‍ക്കോ ഇല്ലാത്ത ക്രെഡിറ്റാണ്‌ കുഞ്ഞിന്റെ നൂല്‌ കെട്ടിന്‌ വന്നവര്‍ക്കെന്നാണ്‌ ചില ട്രോളുകളില്‍ പറയുന്നത്‌. വെള്ളിമൂങ്ങ സിനിമയിലെ മാമച്ചനായും മോദിയെ ചിത്രീകരിക്കുന്ന ട്രോളുകളുമുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക