Image

പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വരുന്നു

ആഷ എസ് പണിക്കര്‍ Published on 15 June, 2017
പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വരുന്നു


ജയസൂര്യ രഞ്‌ജിത്‌ ശങ്കര്‍ ഒരുമിച്ച പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തിന്‌ പേരിട്ടു. പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നാണ്‌ ചിത്രത്തിന്റെ പേര്‌.
തിരക്കഥ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സിനിമയുടെ ഷൂട്ടിങ്ങ്‌ തുടങ്ങും എന്നറിയുന്നു. കഴഞ്ഞ നാലു വര്‍ഷമായി ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു രഞ്‌ജിത്തും ജയസൂര്യയും. 

പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകളും നിലനിര്‍ത്തിക്കൊണ്ടുളള സിനിമയായിരിക്കും ഇതെന്ന്‌ രഞ്‌ജിത്‌ പറയുന്നു. തൃശൂര്‍ തന്നെയായിരിക്കും പ്രധന ലക്കഷന്‍. മറ്റു താരങ്ങളയോ അണിയറ പ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. 

രഞ്‌ജിത്‌ ശങകര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്‌ 2013 ല്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ പുണ്യാളന്‍ അഗര്‍ബത്തീസ്‌. ജയസൂര്യ, നൈല, ഉഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി ചിത്രം നിര്‍മിച്ചത്‌ രഞ്‌ജിതും ജയസൂര്യയും ചേര്‍ന്നായിരുന്നു. പുണ്യാളന്‍, സു..സു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്കു ശേഷം രഞ്‌ജിത്തും ജയസൂര്യയും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്‌. 

രഞ്‌ജിത്തിന്റെയും ജയസൂര്യയുടെയും വിതരണക്കമ്പനിയായ പുണ്യാളന്‍സ്‌ ആണ്‌ ചിത്രം വിതരണത്തിന്‌ എത്തിക്കുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക