Image

ചിരിച്ചു രസിപ്പിക്കാന്‍ ഈ അച്ചായന്‍മാര്‍

ആഷ എസ് പണിക്കര്‍ Published on 15 June, 2017
ചിരിച്ചു രസിപ്പിക്കാന്‍ ഈ അച്ചായന്‍മാര്‍


ജീവിതം ആഘോഷമാക്കിയ നാലു ചെറുപ്പക്കാരുടെ കഥയയാണ്‌ സംവിധായകന്‍ കണ്ണന്‍ താമരക്കുളം അച്ചായന്‍സ്‌ എന്ന ചിത്രത്തിലൂടെ പറയുന്നത്‌. ജീവിതം ഓരോ നിമിഷവും ആസ്വദിക്കുക അതാണ്‌ ഇവരുടെ ആപ്‌തവാക്യം. ഇതു പ്രാവര്‍ത്തികമാക്കുന്നതാണ്‌ ഈ കുടുംബത്തിലെ തല മൂത്ത അച്ചായന്‍ തൊട്ട്‌ ഏറ്റവും ഇളയവനായ അച്ചായന്‍ വരെ ചെയ്യുന്നത്‌. സകലവിധ ഉഴപ്പു സ്വഭാവവവും കൈയയിലുളള അച്ചായന്‍മാരുടെ സര്‍വസ്വതന്ത്ര ജീവിതകഥയാണ്‌ ഈ ചിത്രം.

മല്ലൂസിങ്ങിനു ശേഷം സേതു തിരക്കഥയെഴുതിയ ചിത്രം ഇത്തവണയും കുടുംബപ്രേക്ഷകരെ തന്നെയാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ചിരിപപ്പിച്ചു കൊല്ലുന്ന തമാശകള്‍ ആവോളം ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്‌. 

കണ്ണന്‍ താമരക്കുളത്തിന്റെ കഴിഞ്ഞ ചിത്രം ആടുപുലിയാട്ടം ഹൊറര്‍ ചിത്രമായിരുന്നു എങ്കില്‍ ഇത്‌ കോമഡി ത്രില്ലര്‍ മൂഡിലാണ്‌ പറയുന്നത്‌. കുറ്റാന്വേഷണത്തിന്റെ മൂഡില്‍ കഥ പറയുന്ന രീതി വളരെ രസകരമായി തനനെ ഒരുക്കാന്‍ കണ്ണന്‌ കഴിഞ്ഞിട്ടുണ്ട്‌.

ആഘോഷത്തില്‍ മദ്യപാനം ഒഴിവാക്കാന്‍ കഴിയില്ലല്ലോ. ഈ ചിത്രത്തിലും അത്‌ വേണ്ടുവോളമുണ്ട്‌. ഓരോ നിമഷവും ആഘോഷത്തിന്റെ പൊടിപൂരം. തന്നെ. ഇവര്‍ നാലു പേരും ചേര്‍ന്നു നടത്തുന്ന വിക്രിയകള്‍ക്ക്‌ കയ്യും കണക്കുമില്ല. അതെല്ലാം പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന രീതിയില്‍ തന്നെ ചിത്രീകരിച്ചിട്ടുമുണ്ട്‌. കോമഡിയും ആവശ്യം പോലെ. അങ്ങനെ ചിരിയും കളിയും കള്ളുകുടിയും കോമഡിയുമക്കെയായി ആദ്യപകുതി രസകരമായി തന്നെ മുന്നേറുന്നു. 

എന്നാല്‍ രണ്ടാംപകുതിയില്‍ കഥ മാറുകയാണ്‌. കുറ്റാന്വേഷകനായി പ്രകാശ്‌ രാജ്‌ എത്തുന്നതോടെ കഥയുടെ മൂഡു മാറി ത്രില്ലര്‍ മൂഡിലേക്ക്‌ മാറുന്നു. പെട്ടെന്നുള്ള ഈ മാറ്റം പ്രേക്ഷകനെ തെല്ലൊന്ന്‌ അമ്പരപ്പിക്കും. പലയിടത്തും ചില ചില്ലറ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ചിലപ്പോഴെല്ലാം അത്‌ കല്ലുകടിയായി തോന്നുന്നുണ്ട്‌.

കിടിലന്‍ ലുക്കുമായെത്തിയ ജയറാമും ഉണ്ണിമുകുന്ദനും പ്രേക്ഷകരുടെ കൈയ്യടി നേടുന്ന കഥാപാത്രങ്ങളായി തകര്‍ത്തഭിനയിച്ചിട്ടുണ്ട്‌. ആദില്‍, സഞ്‌ജു ശിവറാം, അനു സിത്താര, ശിവദ എന്നിവരും ചിത്രത്തില്‍ ഉണ്ട്‌. എല്ലാവരും കഥാപാത്രങ്ങളോട്‌ പരമാവധി നീതി പുലര്‍ത്തിയിട്ടുമുണ്ട്‌. പക്ഷേ പ്രേക്ഷകരുടെ മനം കവര്‍ന്നതും ഏറെ കൈയ്യടി നേടുന്നതും പ്രകാശ്‌ രാജിന്റെ കാര്‍ത്തിക്കും അമലാ പോളിന്റെ റീത്തയുമാണ്‌.

 കുറച്ചു രംഗങ്ങളില്‍ മാത്രമേ വരുന്നുളളുവെങ്കിലും അമല തന്റെ കഥാപാത്രത്തെ ഉജ്വലമാക്കിയിട്ടുണ്ട്‌. ഏതായാലും രണ്ടര മണികകൂര്‍ ചിരിച്ചുല്ലസിക്കാന്‍ വേണ്ടതെല്ലാം അച്ചായന്‍സ്‌ തരുമെനന്‌ തീര്‍ച്ചയാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക