Image

ആനക്കൊമ്പ്‌ കേസ്‌: മോഹന്‍ലാലിനും തിരുവഞ്ചൂരിനും എതിരായ ത്വരിതാന്വേഷണം റദ്ദാക്കി

Published on 15 June, 2017
ആനക്കൊമ്പ്‌ കേസ്‌: മോഹന്‍ലാലിനും തിരുവഞ്ചൂരിനും എതിരായ ത്വരിതാന്വേഷണം  റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ്‌ കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയാണ്‌ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവര്‍ക്കുമെതിരെ ത്വരിതാന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

അഴിമതി നിരോധന നിയമം നിലനില്‍ക്കാത്തതിനാല്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ സാധ്യതയില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.


ആനക്കൊമ്പ്‌ സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാരാണ്‌ തനിക്ക്‌ അനുമതി നല്‍കിയതെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ്‌ വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസിലാദണ്‌ ത്വരിതാന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നത്‌. കേസ്‌ അട്ടിമറിച്ചുവെന്ന്‌ കാണിച്ച്‌ ഏരൂര്‍ സ്വദേശി എ.എ പൗലോസായിരുന്നു വിജിലന്‍സ്‌ കോടതിയെ സമീപിച്ചത്‌. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനായിരുന്നു കേസില്‍ ഒന്നാം പ്രതി.

മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ്‌ നടത്തിയ പരിശോധനയിലാണ്‌ ആനക്കൊമ്പ്‌ കണ്ടെടുത്തത്‌.

Join WhatsApp News
മാർട്ടിൻ 2017-06-15 15:13:09
പേരില്ലാത്ത വായനക്കാരൻ വളരെ ശരി. 

ജസ്റ്റിസ് ഫോർ ഓൾ ഒരു ഒന്നിനും കൊള്ളാത്ത സംഘടന. ഓണം നടത്തുന്നില്ല, പിക്നിക് നടത്തുന്നില്ല, പണപ്പിരിവോ ഷോയോ ചെയ്യുന്നില്ല. ഇതൊന്നും ചെയ്യാതെ എന്ത് സംഘടന? 

ജയിലിൽ കിടക്കുന്ന മലയാളികളെ ഒരിക്കലും സഹായിക്കരുത്. പകരം വെറുതെ പുറത്തുനിന്ന്, ആരെങ്കിലും നല്ലതു ചെയ്താൽ, അവരെ ചീത്ത പറയണം.

കഷ്ടം വായനക്കാരാ.... താങ്കൾക്കൊന്നും Integrity എന്നവാക്കിൻറെ അർത്ഥം അറിയില്ലാത്തതു താങ്കളുടെ തന്നെ ഭാഗ്യം.

പിന്നെ സ്വന്തം പേരിലല്ലല്ലോ, കുറേക്കൂടി ചീത്ത വിളിച്ചോളൂ. എല്ലാ ഭാവുകങ്ങളും 
Vayanakkaran 2017-06-15 09:27:40
Why? Where is justice? If that case is against the poor or aginst the Bihar labouerer the verdict would have been different. This cine star fellow and the politician is rich and powerful, so he is innocent or the case will not stand. What a justice world? What pity? US Malayalees also carry such people on their shoulders. Such superstars our role models, our guests during all our celebrations and also guests in all our channels. Where is is our so called, useless "Justice for all". Use for nothing. atleast make some noise or make some bla bla statement with all you guys photos
സോബിൻ 2017-06-15 15:16:08
ഒളിച്ചുനിന്നു പുലഭ്യം പറയുന്ന ഈ മഹാ വായനക്കാരൻ, ഇരുട്ടിൽ കല്ലെറിയാതെ പുറത്തു വന്നെങ്കിൽ.....

ഒളിയുദ്ധം ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല വായനക്കാരാ
സൗമ്യ 2017-06-16 08:09:39
സോബിൻ സോദരാ, ഒരു ചെറിയ തിരുത്തൽ. ഒളിയുദ്ധം ആണുങ്ങൾക്കു മാത്രമല്ലാ, പെണ്ണുങ്ങൾക്കും പറഞ്ഞിട്ടുള്ളതല്ല.

ഈ പറയുന്ന 'വായനക്കാരൻ' ഇതിൽ രണ്ടിലും പെടാത്തതാണെങ്കിലോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക