Image

നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം

മൊയ്തീന്‍ പുത്തന്‍ചിറ Published on 01 March, 2012
നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം
ന്യൂയോര്‍ക്ക് : എന്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ശ്രീ പി.കെ. നാരായണപ്പണിക്കരുടെ ദേഹവിയോഗത്തില്‍ ഫൊക്കാന അനുശോചനം അറിയിച്ചു.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയും, സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ മേഖലകളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നിസ്വാര്‍ത്ഥനായ ഒരു നേതാവായിരുന്നു ശ്രീ നാരായണപ്പണിക്കരെന്നും അദ്ദേഹത്തിന്റെ വേര്‍പാട് നായര്‍ സമുദായത്തിനു മാത്രമല്ല നാടിനും ഒരു തീരാനഷ്ടമാണെന്ന് ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള അനുസ്മരിച്ചു.

ശക്തമായ നേതൃത്വപാടവം കൊണ്ട് മനുഷ്യ മനസ്സുകളില്‍ ഇടം നേടിയ ഒരു സമുദായാചാര്യന്‍ ആയിരുന്നു കടന്നുപോയ ശ്രീ നാരായണപ്പണിക്കര്‍ എന്ന് ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ തന്റെ അനുശോചന സന്ദേശത്തില്‍ സൂചിപ്പിച്ചു.

'ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും' എന്ന ആശയം കൈമുതലാക്കി 28 വര്‍ഷം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായും ഖജനാവിന്റെ കാവല്‍ക്കാരനായും സമുദായത്തിന്റെ ഉയര്‍ച്ച ലക്ഷ്യമാക്കി മാത്രം ജീവിച്ച സത്യസന്ധനായ നേതാവ് എന്ന ഖ്യാതി നേടിയ ശ്രീ നാരായണപ്പണിക്കരുടെ വേര്‍പാട് നായര്‍ സമുദായത്തിനു മാത്രമല്ല, കേരളത്തിനൊട്ടാകെ ഒരു തീരാനഷ്ടമാണെന്ന് ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ ഒരു സംയുക്ത അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കേരളത്തില്‍ പര്യടനം നടത്തവേ ശ്രീ നാരായണപ്പണിക്കരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അവര്‍ അനുസ്മരിച്ചു.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എപ്പോഴും ഒരു മാര്‍ഗദര്‍ശിയായും അവരുടെ ആകര്‍ഷണ കേന്ദ്രവുമായി മാറിയ ശ്രീ നാരായണപ്പണിക്കരുടെ നിര്യാണം കേരളത്തിനും കേരള ജനതയ്ക്കും ഒരു തീരാനഷ്ടമായിരിക്കും എന്ന് ഫൊക്കാന ട്രഷറര്‍ ഷാജി ജോണ്‍ തന്റെ അനുസ്മരണക്കുറിപ്പില്‍ അറിയിച്ചു.

ശ്രീ നാരായണപ്പണിക്കരെ നേരില്‍ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഗുണഗണങ്ങളെക്കുറിച്ചും നേതൃത്വപാടവത്തെക്കുറിച്ചും താന്‍ ഒട്ടേറെ കേട്ടിട്ടുണ്ടെന്നും, ആ വ്യക്തി പ്രഭാവത്തിന്റെ വിയോഗം മലയാളികള്‍ക്കെല്ലാം ഒരു തീരാനഷ്ടം തന്നെയാണെന്നും, അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളികളോടൊപ്പം ഫൊക്കാനയും അതീവ ദു:ഖം രേഖപ്പെടുത്തുന്നു എന്നും ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് അറിയിച്ചു.
നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനംനാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക