Image

ചിക്കാഗോയിലെ മെയ്‌വുഡ് ദൈവാലയത്തില്‍ മാര്‍ കുന്നശ്ശേരി അനുസ്മരണം

ബിനോയി കിഴക്കനടി (പി.ആര്‍.ഒ.) Published on 15 June, 2017
ചിക്കാഗോയിലെ മെയ്‌വുഡ് ദൈവാലയത്തില്‍ മാര്‍ കുന്നശ്ശേരി അനുസ്മരണം
ഷിക്കാഗോ: ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായത്തിന്റേയും, കോട്ടയം അതിരൂപതയുടേയും സമഗ്ര വളര്‍ച്ചയ്ക്ക് കാരണമായ ഏറ്റവും പ്രിയപ്പെട്ട ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ഷിക്കാഗോ ക്‌നാനായ കത്തോലിക്ക ഫൊറോനായുടെ അഗാധമായ അനുശോചനം. കാലം ചെയ്ത മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ ആത്മശാന്തിക്കായി ഈ ദൈവാലയത്തില്‍ വിവിധ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നു. ജൂണ് 15 വ്യാഴം വൈകിട്ട് 7 മണിക്ക് കാലം ചെയ്ത പിതാവിന്റെ അനുസ്മരണാര്‍ത്ഥം നടത്തപെടുന്ന വി. കുര്ബാനക്കും ഒപ്പീസിനും ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 40 മണിക്കൂര്‍ ആരാധന. വെള്ളി, ശനി, ഞായര്‍ ദിനങ്ങളിലും ആരാധന തുടരും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപെടുന്ന പ്രത്യേക കുര്‍ബാനക്കും ഒപ്പീസിനും ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികനായിരിക്കും.

തുടര്‍ന്ന് നോര്‍ത്ത് അമേരിക്കയിലെ സഭാ സാമുദായിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അനുശോചന യോഗം നടക്കും. മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ട്രസ്റ്റി കോര്‍ഡിനേറ്റര്‍ തോമസ് നേടുവാമ്പുഴ, ടിറ്റോ കണ്ടാരപ്പള്ളി (സെന്‍റ് മേരീസ്), ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയില്‍, ഡി കെ സി സി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സാജു കണ്ണമ്പള്ളി,കെ സി സി എന്‍ എ വൈസ് പ്രെസിഡന്റ് ശ്രീമതി മേയമ്മ വെട്ടിക്കാട്ട് , കെ സി സി എന്‍ എ റീജണല്‍ വൈസ് പ്രസിഡണ്ട് ജെയ്‌മോന്‍ നന്ദികാട്ട്, മുന്‍ കെ സി സി എന്‍ എ പ്രസിഡണ്ടുമാരായ ജോസ് കണിയാലി, ജോണി പുത്തെന്‍പറമ്പില്‍, ജോയി വാച്ചാച്ചിറ, ജോര്‍ജ് നെല്ലാമറ്റം, പാരിഷ് സെക്രട്ടറി ടോണി പുല്ലാപ്പള്ളില്‍ എന്നിവര്‍ അനുശോചന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും. ഇന്ത്യക്ക് വെളിയിലെ പ്രഥമ ക്‌നാനായ ദൈവാലയമായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദൈവാലയത്തിന്റെ സ്ഥാപനവുമായാണ് അഭി. പിതാവ് അവസാനമായി അമേരിക്കയില്‍ എത്തിയത്. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ സഭാപരമായ വളര്‍ച്ചക്ക് നാഴികക്കല്ലായി മാറിയ ഈ ദൈവാലയത്തിന്റെ സ്ഥാപനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച പ്രീയ പിതാവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുവാനും സ്മരണകള്‍ പങ്കുവെയ്ക്കുവാനുമായി ചിക്കാഗോയിലെ എല്ലാ ക്‌നാനായ സമുദായാംഗങ്ങളെയും ഈ രണ്ടു ദിവസത്തെയും അനുസ്മരണ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി വികാരി ഫാ. എബ്രഹാം മുത്തോലത്ത് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക