Image

ഹിമാചല്‍പ്രദേശില്‍ വാഹനാപകടത്തില്‍ 10 തീര്‍ഥാടകര്‍ മരിച്ചു

Published on 15 June, 2017
ഹിമാചല്‍പ്രദേശില്‍ വാഹനാപകടത്തില്‍ 10 തീര്‍ഥാടകര്‍ മരിച്ചു


ഷിംല: പഞ്ചാബിലെ അമൃത്സറില്‍നിന്നു ഹിമാചല്‍പ്രദേശിലേക്കു തീര്‍ഥാനടത്തിനു പോയ 10 പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ കങ്ങ്‌ഗാറ ജില്ലയില്‍ വ്യാഴാഴ്‌ചയായിരുന്നു അപകടം.

സ്വകാര്യബസ്‌ നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്ക്‌ മറിഞ്ഞാണ്‌ അപകടം. അപകടത്തില്‍ 30 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ്‌ മേധാവി സന്‍ജീവ്‌ ഗാന്ധി പറഞ്ഞു.

ചിത്‌പൂര്‍ണി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയ സംഘമാണ്‌ അപകടത്തില്‍പ്പെട്ടത്‌.










Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക