Image

ഖത്തര്‍ ഒറ്റപ്പെട്ടു (കണ്ടതും കേട്ടതും: ബി. ജോണ്‍ കുന്തറ)

Published on 15 June, 2017
ഖത്തര്‍ ഒറ്റപ്പെട്ടു (കണ്ടതും കേട്ടതും: ബി. ജോണ്‍ കുന്തറ)
അഞ്ചു നല്ലകള്ളന്മാരും ഒരുചീത്തക്കള്ളനും ഇതൊരു കുട്ടികള്‍ക്കുള്ള കഥയുടെ പേരല്ല. ഗള്‍ഫ് മേഖലയില്‍ ഈയടുത്തസമയത്തു ഉടലെടുത്ത ഒരുപ്രധാനവാര്‍ത്തയുടെ മറ്റൊരുരൂപം. അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാബന്ധങ്ങളും വിഛേദിച്ചിരിക്കുന്നു. ഇതില്‍ ഇന്ത്യക്കാരേയും കുറേഒക്കെ ബാധിക്കുന്നതിനാല്‍ നാട്ടിലുംഒരുപ്രധാന വാര്‍ത്തആയി മാറിയിട്ടുണ്ട് .കേരളയീയര്‍ക്കിതില്‍ ബുദ്ധിമുട്ടും ധനനഷ്ടവുംവരുന്നത്, ഒന്നാണത്രേ. ഗള്‍ഫുരാജ്യങ്ങളില്‍ പണിയെടുക്കുന്ന പലേ കേരളീയരും ദോഹ വഴിയുംനാട്ടിലെത്താറുണ്ട്. രണ്ട്ഇതില്‍നിന്നും ഖത്തറില്‍ വന്നേക്കാന്‍ സാധ്യതയുള്ള സാമ്പത്തിക മാന്ന്യത അവിടെജോലിചെയ്യുന്ന കേരളീയര്‍ക്കും ബാധകമാകും. ഈഅവസ്ഥ എങ്ങിനെവന്നു എന്നുനോക്കിയാല്‍ ഒരുഹാസ്യനാടകത്തിന്റെ ചുവകാണുന്നു. വമ്പന്‍സൗദി അറേബ്യയുടെ നേതൃത്ത്വത്തിലാണ് ഈവിലക്കുനടപടികള്‍ തുടങ്ങുന്നത്. കാരണമോ ഖത്തര്‍ ഭീകരരെ സഹായിക്കുന്നു.

ഈ നാടകത്തിലെ ഹാസ്യകഥാപാത്രങ്ങളെഒന്ന് പരിശോധിക്കാം.
സൗദി അറേബ്യ, ആധുനികയുഗത്തില്‍ അമേരിക്കയുടെ ഏറ്റവും വെറുക്കപ്പെട്ട ബിന്‍ലാ ദന്‍ എന്ന മെഗാഭീകരന്റെ ജന്മനാട ്കൂടാതെ അയാളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം കിട്ടുകയും ഇപ്പോളുംകിട്ടിക്കൊണ്ടുമിരിക്കുന്ന രാജ്യം. അമേരിക്കയില്‍ നടന്ന 9/11 എന്ന ഹീനതക്ക് ചുക്കാന്‍പിടിച്ച 9 ഭീകരരും വന്നനാട്.

സൂനി ,ഷിയാഇ ങ്ങനെ ഇസ്ലാമിലുള്ളര ണ്ടുവിഭാഗങ്ങള്‍ ആണല്ലോ ഗള്‍ഫ്രാജ്യങ്ങളിലും മറ്റുമുസ്ലിം ആധിപത്യമുള്ളരാജ്യങ്ങളിലും കാണുന്നത്. സൗദിയിലും ഖത്തറിലും സൂനികളുടെ ഭൂരിപ ഷംആണെങ്കിലും ഖത്തറില്‍ ന്യൂനപക്ഷമായ ഷിയാ ഗ്രൂപ്പിനുംശക്തിയും സ്വാധീനതയും ഉണ്ട്.

സൗദിയുംഖത്തറുംതമ്മിലുള്ള സ്വരച്ചേര്‍ച്ചഇല്ലായ്മ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഖത്തറിന് സൗദിഅറേബ്യയുടെ മുഖ്യശത്രു ഇറാനോടുള്ള അടുപ്പം നിലവിലുള്ള ഭിന്നതക്ക് ആക്കം കൂട്ടിയിരിക്കുന്നു. ഖത്തറിന്റെ വിദേശനയംര ണ്ടുവില്ലിക്കും ചവുട്ടിനില്‍ക്കുക എന്നതാണ്ഇറാനെ വെറുപ്പിക്കാനും പാടില്ല അമേരിക്കയുടെ കൂട്ടുംവേണം. അമേരിക്കയുടെ സൈനികതാവളം ഇവിടുള്ളതിനാല്‍ അമേരിക്ക ഈ നയത്തെ ക്ഷമയോടെകാണുന്നു.

എന്നാല്‍ അതുപോലല്ല സൗദി ഇതിനെ കാണുന്നത് .ഗള്‍ഫുരാജ്യങ്ങളില്‍ ഷിയാരാജ്യമായ ഇറാന്‍ സ്വാധീനംചെലുത്തുന്നത് ഇവര്‍ക്കു സഹിക്കില്ല. സൗദിയുടെ വലയത്തില്‍നിന്നും ഖത്തര്‍ പുറത്ത ുവരുന്നത് ഇപ്പോഴത്തെ തലവന്‍ ഷെയ്ഖ് ഹമാദ് ബിന്‍ ഖാലിഫ അധികാരം സ്വന്തംപിതാവിന്റെ പക്കല്‍നിന്നും 1995 ല്‍പിടിച്ചെടുത്ത ശേഷമാണ്.. ഷെയ്ഖ് ഹമാദിനെ താഴെയിറക്കുന്നതിന് സൗദി രാജാവ് പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

കഴിഞ്ഞമാസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മിഡിലീസ്റ്റ് സന്ദര്‍ശനവും മുസ്ലിംരാജ്യങ്ങളോട ്‌നടത്തിയ പ്രസംഗവും സൗദിഭരണത്തിന് ഖത്തറിനുനേരെ വീണ്ടുംഅസ്ത്രങ്ങള്‍ തൊടുത്തുവിടുന്നതിന് ഉത്തേജനം നല്‍കി.

ഖത്തറിനോടുള്ള പ്രധാന അമര്‍ഷം ഇവര്‍മുസ്ലിം ബ്രദര്‍ഹുഡ് എന്നസംഘടനക്ക് ധനസഹായംനല്‍കുന്നു എനതാണ് .ഈ ആവലാതി കൊടുങ്കാറ്റ് പേരുമഴയെ കുറ്റപ്പെടുത്തും മാതിരി. എണ്ണ സ്വത്തുള്ള എല്ലാഗ ള്‍ഫ്രാജ്യങ്ങളില്‍ നിന്നും പലേതരം സംഘടനകളും ഒളിവില്‍ മുസ്ലിംതീവ്രവാദികളെ തുണക്കുന്നുണ്ടെന്നുള്ളത്പച്ച പരമാര്‍ത്ഥം.

ഇതില്‍ ഖത്തറിനെ മാത്രം വേര്‍തിരിച്ചുകാണുന്നത് സൗദിരാജാവിന്റെ ഒരടവുമാത്രം .
എന്നാല്‍ ഒളിഞ്ഞിരിക്കുന്ന യാഥാര്ത്ഥ്യങ്ങള്‍ പരിശോധിക്കാം. സൗദി അറേബ്യഅവരുടെഏറ്റവും വല്യശത്രു ആയിക്കാണുന്നത് മറ്റാരു മുസ്ലിം രാജ്യമായഇറാന്‍. ഇറാന്‍ അണു ആയുധ നിര്‍മാണത്തിന്റെ തിരക്കിലും. കൂടാതെ മിഡിലീസ്റ്റ് മുഴുവന്‍ ഇവരുടെനിയന്ത്രണക്കീഴില്‍ കൊണ്ടുവരണം എന്നതാണ് ഭാവിമോഹം. ഇതിനു ഖത്തര്‍ താങ്ങുകൊടുക്കുമോ?

രണ്ട് ,ഈ നീക്കത്തിന്റെ സമയവും ഗതിയുംപരിശോധിക്കൂ ഡൊണാള്‍ഡ് ട്രംബിന്‍റ്റെ ഗള്‍ഫ് സന്നര്‍ശനം കഴിഞ്ഞയുടനെ. അമേരിക്കക്കും ഇറാന്‍ഒരു അണുശക്തി രാജ്യമാകുന്നതില്‍ ഒട്ടും താല്‍പ്പര്യമില്ല. ഇവിടെഅമേരിക്ക നോക്കുന്നത് സൗദിയുടെ സഹായമാണ് ഈമേഖലയില്‍ രണ്ടുപേരുടേയും താല്പര്യങ്ങള്‍ ഒന്ന്. സൗദി ഭരണകൂടത്തിന് 50 ബില്യണ്‍ ഡോളറിന്‍റ്റെ ആയുധങ്ങളാണ് ഉടനെവില്‍ ക്കുന്നത്.അമേരിക്ക ഈ പ്രശ്‌നംസംസാരിച്ചു തീര്‍ക്കണം എന്നെല്ലാം ഇരുകൂട്ടരോടും പറയുന്നുണ്ടെങ്കിലും കൂറ് സൗദിയോടുതന്നെ.

ഇവിടെ ഖത്തര്‍, സൗദിപറയുന്ന പലേ ആവശ്യങ്ങള്‍ക്കും കീഴ്‌പ്പെടെന്‍റ്റി വരും. മറ്റു ഗള്‍ഫ്ര് രാജ്യങ്ങളും ഈജിപ്റ്റും സൗദിരാജാവിന്റെ പോക്കറ്റിലാണ് ഖത്തര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങ ളാല്‍ചുറ്റപ്പെട്ടുകിടക്കുന്ന ഒരുചെറിയരാജ്യം കടല്‍മാര്‍ഗവുംവേണമെങ്കില്‍ അമേരിക്കക്കു അടക്കുവാന്‍ പറ്റും. ഒരുയുദ്ധത്തിനൊന്നും സൗദിയെ തോല്‍പ്പിക്കുന്നതിനുപറ്റില്ല.

ഈ ഉപരോധംതുടര്‍ന്നാല്‍ ഖത്തറിനായിരിക്കും എല്ലാവശങ്ങളില്‍ നിന്നും നഷ്ട്ടം സംഭവിക്കുക. താമസിയാതെ ആഹാരസാധങ്ങള്‍ക്കുവരെ ക്ഷാമം വരും. പണമുണ്ട് എന്നുപറഞ്ഞിട്ടുകാര്യമില്ല.
എന്തായാലും, പലേരാജ്യങ്ങളും മധ്യസ്ഥതക്കു ശ്രമിക്കുന്നുണ്ട് അമേരിക്കയടക്കം. ഇതൊരു അന്താരാഷ്ട്രീയപ്രശ്‌നമായി തീരുമെന്നുതോന്നുന്നില്ല. രണ്ടുകൂട്ടരും വിജയിച്ചതായി അധികം താമസിയാതെ പ്രഖ്യാപിക്കപ്പെടും സൗദിരാജാവും ഡൊണാള്‍ഡ് ട്രമ്പും ഇതുകേട്ട് അടക്കിച്ചിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക