Image

ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍ ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)

Published on 15 June, 2017
ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)

ഇന്ത്യ കണ്ട ഏറ്റം വലിയ വനിതാ അതലിറ്റ് പി.ടി. ഉഷക്ക് ഒന്നിന് പിറകെ ഒന്നായി ബഹുമതികള്‍. കോഴിക്കോടു ജില്ലയില്‍ കിനാലൂരുള്ള ഉഷ സ്കൂ.ള്‍ ഒഫ് അതലറ്റിക്സില്‍ പണിത എട്ടരക്കോടിയുടെ ലോകോത്തര സിന്തെറ്റിക് ട്രാക് പ്രധാനമന്ത്രി മോഡി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.

വീഡിയോകോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. കിനാലൂരില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര യുവജനക്ഷേമ, സ്പോര്‍ട്സ് സഹമന്ത്രി വിജയ്‌ ഗോയല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കോഴിക്കോട്ടുനിന്നു 30 കി.മി. അകലെയാണ് കിനാലൂര്‍.

കേന്ദ്ര ഗവര്‍മെന്റിന്‍റെ കായിക വികസന നിധിയില്‍ നിന്നു മുന്‍ സ്പോര്‍ട്സ് മന്ത്രി അജയ് മാക്കനാണ് ട്രാക്കിന് ഫണ്ട് അനുവദിച്ചത്. സി. പി. ഡബ്ലിയു.ഡി.യും സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യയും മേല്‍നോട്ടം വഹിച്ചു. നാനൂറു മീറ്റര്‍ നീളം, എട്ടു ലേനുകള്‍.

ഉഷയുടെ പ്രശസ്തനായ കോച്ച് ദ്രോണാചാര്യ ഒ. എം. നമ്പ്യാര്‍, ഭര്‍ത്താവ് വി. ശ്രീനിവാസന്‍, ഉഷയുടെ സഹോദരിമാര്‍ സീത, പുഷ്പ, ശോഭന, സുമ, സഹോദരന്‍ പ്രദീപ്‌, ഉഷയുടെ ഏക മകന്‍ ഡോ.ഉജ്വല്‍, തുടങ്ങിയവര്‍ ചടങ്ങിനു മാററ്കൂട്ടി

മൂന്നുമണിക്കു തുടങ്ങുന്ന കിനാലൂരിലെ ചടങ്ങുകഴിഞ്ഞു പിറ്റേന്ന് ഡി. ലിറ്റ് സ്വീകരിക്കാന്‍ എങ്ങനെ കാണ്‍പൂരില്‍ എത്തും? ഐ.ഐ.ടി'യുടെ സുര്‍ണജുബിലി ആഘോഷങ്ങളിലെ ഏറ്റം പ്രധാന ഇനമാണ് ഉഷക്കുള്ള ബഹുമതി. ഉഷയോടൊപ്പം പോകുന്ന ഭര്‍ത്താവ്. വി. ശ്രീനിവാസന്‍ ഇങ്ങിനെ മറുപടി പറഞ്ഞു:

"ഇവിടെ ചടങ്ങ് അഞ്ചു മണിക്ക് തീരും എന്നാണ് പ്രതീക്ഷ. ഞങ്ങള്‍ ഉടനെ കൊയിലാണ്ടിയിലെത്തി ട്രെയി.ന്‍ പിടിക്കും. ആലുവയില്‍ ഇറങ്ങി നേരേ നെടുംബാശേരിക്ക്. രാത്രി ഇന്‍ഡിഗോ ഫ്ലൈറ്റില്‍ രണ്ടുമണിക്ക് ഡല്‍ഹിയിലെത്തുന്നു. രാവിലെ ഏഴു മണിക്ക് ലക്നോ ഫ്ലൈറ്റ്. അത് ഒരുമണിക്കൂര്‍. അവിടെ നിന്ന് ഒന്നര മണിക്കൂര്‍ അകലെയാണ് കാണ്‍പൂര്‍. അവര്‍ ഞങ്ങളെ പിക്ക് ചെയ്യും. പന്ത്രണ്ടു മണിക്കാണ് ബിരുദദാനം."

വെറുതെയല്ല ഉഷയെ 'പയ്യോളി എക്സ്പ്രസ്സ്‌' എന്ന് നാട്ടുകാര്‍  വിളിക്കുന്നത്‌. കിനാലൂരില്‍ നിന്ന് അമ്പത്തെട്ടു കി.മീ.അകലം മാത്രമുള്ള കണ്ണൂര്‍ എയര്‍പോര്‍ട്ട്‌ ഇക്കൊല്ലം തുറക്കുമ്പോള്‍ ഏറ്റം കൂടുത.ല്‍ പ്രയോജനം സിദ്ധിക്കുന്ന ഒരാള്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ ഗേള്‍ ആയിരിക്കും. ഡി. ലിറ്റ് സ്വീകരിക്കുന്ന ചിത്രം ഫോണില്‍ എടുത്തു വാട്സാപ്പില്‍ അയച്ചുതരാമെന്ന് ശ്രീനിവാസന്‍ ഏറ്റു. നന്ദി ശ്രീനി.

ലോസ്ആഞ്ചല്‍സ് ഒളിമ്പിക്സില്‍ (1984) 400 മീറ്റര്‍. ഹഡില്‍സില്‍ തലനാരിഴക്ക് മെഡല്‍ നഷ്ടപെട്ട ഉഷ പിറ്റേ വര്‍ഷം ജക്കാര്‍ത്ത ഏഷ്യന്‍ ട്രാക് ആന്‍ഡ്‌ ഫീല്‍ഡ് മത്സരത്തില്‍ അഞ്ചു സ്വര്‍ണമെഡലുകളും ഒരു ഓട്ടു മെഡലുമാണ് രാജ്യത്തിനുവേണ്ടി സമ്പാദിച്ചത്. 400 മീറ്റര്‍ ഹഡില്‍സി.ല്‍ ഉഷ നേടിയ 55.4.2 സെക്കണ്ടിന്‍റെ ഏഷ്യന്‍ റിക്കാര്‍ഡ് അജയ്യമായി നിലകൊള്ളുന്നു. 1983ല്‍ അര്‍ജുന അവാര്‍ഡും 1985ല്‍ പദ്മശ്രീയും ലഭിച്ചു


 എക്സ്പ്രസ്സ്‌ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്‌ ഇല്ലാത്ത പയ്യോളിയിലാണ് വീട്. പയ്യോളി എക്സ്പ്രസ്സ്‌ എന്ന് ഉഷയ്ക്ക് പേരിട്ട ഉഷയുടെ അയല്‍ വക്കത്തെ കൊയിലാണ്ടിക്കാരാണ് ഉഷ സ്കൂള്‍ എന്ന ആശയം 1999 ല്‍ മുന്നോട്ടു കൊണ്ടുവന്നത്. 2001 ല്‍ ട്രസ്റ്റ്‌ ഉണ്ടാക്കി. പിറ്റേ വര്ഷം ഉദ്ഘാടനവും നടത്തി.

കൊയിലാണ്ടിക്കും ബാലുശേരിക്കും നടുവിലുള്ള കിനാലൂരില്‍ 2008 ല്‍  ഗവര്‍മെന്റ് 30 ഏക്കര്‍ സ്ഥലവും ഗ്രാന്‍റ് ആയി 15 ലക്ഷം രൂപയും അനുവദിച്ചു. അതായിരുന്നു വളര്‍ച്ചയിലെ ഒരു നാഴികകല്ലെന്ന് ട്രസ്റ്റ്‌ ഭാരവാഹിയും മുന്‍ കൊയിലാണ്ടിഎം.എല്‍.എ.യുമായ പി.വിശ്വന്‍ മാസ്റ്റര്‍ പറഞ്ഞു.

ശോഭാ ഡവലപ്പെഴ്സിന്‍റെ പി.എന്‍.സി. മേനോന്‍ ഹോസ്റ്റല്‍ കെട്ടിടം പണിതു കൊടുത്തുകൊണ്ടായിരുന്നു കിനാലൂരിലെ തുടക്കം. 2006   ഡിസംബ.ര്‍ 2നു അതിന്‍റെ ശിലാസ്ഥാപനത്തി.ല്‍ പങ്കെടുത്തത് ഓര്‍മയി.ല്‍ പച്ച പിടിച്ചു നില്‍ക്കുന്നു. അടുപ്പി.ല്‍ തീ കത്തിക്കുന്ന ചടങ്ങില്‍ ഉഷ മുട്ടുകുത്തി ഇരുന്നു. എണീറ്റ്‌ കഴിഞ്ഞപ്പോഴാണ് ഒരു ഫോട്ടോഗ്രാഫര്‍ ഓടി എത്തുന്നത്‌. പാവം ഉഷ ഒട്ടും പരിഭവിക്കാതെ  വീണ്ടും അടുപ്പിനു മുമ്പില്‍ കുത്തിയിരുന്നു.

സഹായങ്ങള്‍ ധാരാളം ഏത്തി. ഉഷയുടെ പേരും പ്രശസ്തിയും സംഘാടനപാടവവും പിന്നില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് ശ്രീനിവാസന്‍ കൂടെ നിന്നു. ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ്,  ഇന്‍ഫോസിസ് സ്ഥാപകരായ ഷിബുലാല്‍, ക്രിസ് ഗോപാലകൃഷ്ണന്‍, മോഹന്‍ദാസ്‌ പൈ, ഇന്‍ഫോസിസ് ഫൌണ്ടേഷ.ന്‍ അധ്യക്ഷ സുധാ മൂര്‍ത്തി എന്നുവേണ്ട സുനില്‍ ദത്ത് വരെ സഹായിച്ചവരുടെ ലിസ്റ്റില്‍ ഉണ്ട്.

സ്കൂളിലെ ആദ്യ ബാച്ച് കുട്ടികള്‍ എത്തുന്നത്‌ 2003.ല്‍. പരിശീലിപ്പിക്കാന്‍ സ്റ്റഡിയം ഇല്ലാഞ്ഞിട്ടു കുട്ടികളെ ട്രെയിനി.ല്‍ മംഗലാപുരം വരെ കൊണ്ടു പോകുമായിരുന്നു എന്ന് ഉഷ പറഞ്ഞതായി ഓര്‍മ്മിക്കുന്നു. കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാന്‍ തനിക്കു സമ്മാനമായി കിട്ടിയ വലിയ ഓപ്പ.ല്‍ കാര്‍ ഉഷ തന്നെ ഓടിക്കുന്നതും ഞാന്‍ കണ്ടു. കുട്ടികളെ രാവിലെ ഓടിക്കാന്‍ പയ്യോളി കടലോരത്തേക്ക് കൊണ്ടുപോയി.

ഒളിമ്പിക് മെഡല്‍ ആണു ഉഷയുടെ ലക്‌ഷ്യം. 800, 400 മീറ്ററില്‍ പരിശീലിക്കുന്ന ടിന്‍റു ലൂക്കാ, ലണ്ട.ന്‍ ഒളിമ്പിക്സി.ല്‍ സെമിവരെ എത്തിയത് ചില്ലറ കാര്യമല്ല. ഇന്റര്‍ യുണിവേഴ്സിറ്റി മെഡലുകള്‍ നേടി മുന്നേറിയ ലൂക്കാ വൂഹാനിലും ഫുക്കുവോക്കയിലും ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. വളരെ ചെറുപ്പത്തിലെ അര്‍ജുന അവാര്‍ഡും നേടി. ജിസ്ന മാത്യുവാണ് മറ്റൊരാള്‍ കഴിഞ്ഞവര്ഷം 400 മീറ്ററില്‍ വിയറ്റ്നാമില്‍ സ്വര്‍ണം നേടാന്‍ ജിസ്നയ്ക്ക് കഴിഞ്ഞു. തുടക്കം ഗംഭീരം.

"നാല്പതു കിടക്കകളുള്ള ഹോസ്റ്റലും ഓഫീസും ജിമ്മും കളിസ്ഥലവും എല്ലാമായി. ഇനി കാമ്പസിലാകെ ഫ്ലെഡ് ലിറ്റ് കൂടി വേണം." ഉഷ പറയുന്നു. ഈ മാസം 27 നു 53 വയസ്സ് തികയുന്ന ഏഷ്യയിലെ ഏറ്റം മികച്ച ഓട്ടക്കാരിക്ക് ഇരിപ്പുറക്കുന്നില്ല.

(ചിത്രങ്ങള്‍ 2,5, നയന രവി, പി.ആര്‍.ഡി.).
ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)ഉഷയ്ക്ക് ഉഗ്രന്‍ ഡബിള്‍:: എട്ടര കോടിയുടെ സിന്തെറ്റിക് ട്രാക്കും കാണ്‍പൂര്‍ ഐഐടിയുടെ ഗോള്‍ഡന്‍  ഡി.ലിറ്റും (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക