Image

കമ്മാരസംഭവം സെറ്റില്‍ ദിലീപ് ജോയിന്‍ ചെയ്തു

Published on 15 June, 2017
കമ്മാരസംഭവം സെറ്റില്‍ ദിലീപ് ജോയിന്‍ ചെയ്തു
ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കമ്മാരസംഭവം. ചിത്രത്തിന്റെ കോയമ്പത്തൂരിലെ സെറ്റില്‍ ദിലീപ് ജോയിന്‍ ചെയ്തു. തേനിയിലും സിനിമയ്ക്ക് ചിത്രീകരണമുണ്ട്. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തില്‍ ദിലീപും സിദ്ധാര്‍ത്ഥും വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. സിദ്ധാര്‍ത്ഥിന്റെ സീനുകള്‍ ചെന്നൈയില്‍ വച്ച് ഷൂട്ട് ചെയ്തിരുന്നു. ചിത്രത്തില്‍ നമിത പ്രമോദാണ് നായികയാവുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ഈ വര്‍ഷം അവസാനം ചിത്രം തിയേറ്ററുകളിലെത്തിയേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക