Image

ബ്രണ്ണന്‍ കോളജ്‌ വിവാദ മാഗസിന്‍: 13 പേര്‍ക്കെതിരെ കേസ്

Published on 16 June, 2017
ബ്രണ്ണന്‍ കോളജ്‌ വിവാദ മാഗസിന്‍: 13 പേര്‍ക്കെതിരെ കേസ്
 കണ്ണൂര്‍: തലശേരി ബ്രണ്ണന്‍ കോളജിലെ മാഗസിന്‍ വിവാദവുമായി ബന്ധപ്പെട്ട്‌ എഡിറ്ററടക്കം 13 പേര്‍ക്കെതിരെ കേസ്‌. എബിവിപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധര്‍മ്മടം പോലീസാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. കോളജിന്‍റെ125-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ മാഗസിന്‍ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം.

സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു വിവാദങ്ങള്‍ക്ക്‌ വഴിവച്ചത്‌. ഇത്‌ വിവാദമായതോടെ മാഗസിന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു.

അതേസമയം, മാഗസിന്‍ ഉളളടക്കത്തെ തെറ്റായി കാണേണ്ടതില്ലെന്നായിരുന്നു എഡിറ്റോറിയല്‍ ബോര്‍ഡിന്‍റെ നിലപാട്‌. മാഗസിനെതിരെ പ്രതിഷേധവുമായി എബിവിപിക്ക്‌ പുറമേ, കെഎസ്‌യുവും രംഗത്തെത്തിയിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക