ഗോവ: ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണമെന്ന് സാധ്വി സരസ്വതി. ഇതിനായി
നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ഹിന്ദുക്കള്‍ ആയുധം
കരുതിവെക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്തു.
ബീഫ് കഴിക്കുന്നവരെ
തൂക്കിലേറ്റിയാല്‍ മാത്രമേ പശു സംരക്ഷണം കടമയാണെന്ന് ജനങ്ങള്‍ക്ക് മനസിലാകൂ.
ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെയും അത് സാമൂഹിക
മികവായി കരുതുന്നവരെയും പരസ്യമായി വിചാരണ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍
തയാറാകണമെന്നും സാധ്വി സരസ്വതി പറഞ്ഞു.
ഗോവയില്‍ അഖിലേന്ത്യ ഹിന്ദു
കണ്വെന്ഷന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാധ്വി. ഹിന്ദു
പെണ്‍കുട്ടികളെ ലൌെ ജിഹാദില്‍ നിന്നും രക്ഷിക്കുന്നതിന് ഹിന്ദുക്കള്‍ വീട്ടില്‍
ആയുധം കരുതണമെന്നും സാധ്വി സരസ്വതി പറഞ്ഞു.
ഹൈന്ദവേതര വിശ്വാസികളെ ഹിന്ദു
മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാകാത്തത് വെല്ലുവിളിയാണെന്നും സാധ്വി സരസ്വതി
അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല