Image

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റി

പ്രസാദ് തോട്ടപ്ലാക്കല്‍ Published on 16 June, 2017
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റി
ക്‌നാനായ സമുദായത്തിന്റെ ആദമീയ പിതാവും കോട്ടയം രൂപതയുടെ ആദ്യത്തെ ആര്‍ച്ചുബിഷോപ്പും ആയ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റി (BKCC ) യോഗം ചേര്ന്നു. ക്‌നാനായ സമുദായത്തിന്റെ ആധ്യാത്മീകവും സാമൂഹികവുമായ വളര്‍ച്ചക്ക് പിതാവ് നല്‍കിയ വലിയ സംഭാവന യോഗം അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് ഷിയന്‍സ് എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍, ശ്രീ ബേബി കൊല്ലംകുടിലില്‍, കെ ടി തോമസ് കുഴിമറ്റത്തില്‍ എന്നിവര്‍ പിതാവുമൊന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്ങുവച്ചു. നിറകണ്ണുകളോടെ പ്രാര്‍ത്ഥനചൊല്ലി, പാന വായിച്ചു പിരിഞ്ഞ യോഗത്തിനു ശേഷം സൈന്റ്‌റ് തോമസ് സിറോമലബാര്‍ ഇടവക സമൂഹം പിതാവിന്റെ നിത്യശാന്തിക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ഉണ്ടായി.  മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് കേരള കത്തോലിക്കാ സഭക്ക് നല്‍കിയ വിശിഷ്ട സേവനങ്ങളെ ബഹുമാനപ്പെട്ട വികാരി വര്ഗീസ് വാവോലില്‍ അച്ഛന്‍ കുര്‍ബാന മദ്ധ്യേ അനുസ്മരിച്ചു.

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റി
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റി
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റി
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റി
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക