Image

ശ്രീനിവാസന്‍ ആദ്യമായി പാടിയ ചലച്ചിത്ര ഗാനം പുറത്തിറങ്ങി

Published on 16 June, 2017
ശ്രീനിവാസന്‍ ആദ്യമായി പാടിയ ചലച്ചിത്ര ഗാനം പുറത്തിറങ്ങി


കൊച്ചി: അയാള്‍ ശശി എന്ന ചിത്രത്തിന്‌ വേണ്ടി നടന്‍ ശ്രീനിവാസന്‍ ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി. വി. വിനയകുമാര്‍ രചിച്ച്‌ ബാസില്‍ സി.ജെ ഈണമിട്ട 'അക്കനെയില്‍ തന്നാല്‍ ചക്കനെയില്‌` എന്ന ഗാനം യൂട്യൂബിലാണ്‌ പുറത്തിറക്കിയത്‌.

കൊച്ചു പ്രേമന്‍, മറിമായം ശ്രീകുമാര്‍, അനില്‍ നെടുമങ്ങാട്‌, ദിവ്യ ഗോപിനാഥ്‌ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കള്‍. ഏറെ നിരൂപകശ്രദ്ധ നേടിയ 'അസ്‌തമയം വരെ' (ഡിീേ വേല റൗസെ) എന്ന ചിത്രത്തിന്‌ ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ച രണ്ടാമത്തെ ചലച്ചിത്രമാണ്‌ അയാള്‍ ശശി.

പിക്‌സ്‌ ആന്‍ഡ്‌ ടേല്‍സിന്റെ ബാനറില്‍ ഛായാഗ്രാഹകന്‍ പി. സുകുമാറും സുധീഷ്‌ പിള്ളയും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക