Image

വരയന്‍കുതിരകള്‍ ലഹരി കഴിക്കുന്നത് (കവിതകള്‍ : പി.ഹരികുമാര്‍ പി.എച്ച്.ഡി.)

പി.ഹരികുമാര്‍ പി.എച്ച്.ഡി Published on 17 June, 2017
വരയന്‍കുതിരകള്‍ ലഹരി കഴിക്കുന്നത് (കവിതകള്‍ : പി.ഹരികുമാര്‍ പി.എച്ച്.ഡി.)
ഇന്ത്യാഡേ പരേഡില്‍
മാഡിസണ്‍ അവന്യൂവില്‍
വരയന്‍കുതിരകള്‍ ഒന്നിച്ചുകൂടി.
മൈക്രോവേവ് വിളമ്പിയ
മസാലദോശയും, സമോസയും കഴിച്ച്
സില്‍ക്ക് കുര്‍ത്തയുടെ ബട്ടണയച്ച്
ചുറ്റുംനോക്കി അടക്കമോതി
'കേട്ടില്ലേ
വെള്ളക്കുതിരകള്‍
അശ്വമേധം തുടരുന്നു.
കറുത്തോരെയൊക്കെ
ചവുട്ടിമെതിക്കുന്നു.'
അതിനെന്താ?
നമ്മള്‍ വെളുത്തല്ലേ
വെളുപ്പില്‍ കറുത്ത ഭംഗിവരയുള്ള
സുന്ദര സീബ്രകള്‍!'
അതോ, കറുപ്പില്‍ വെള്ള വരയുള്ള....?!'
ഛെ. ഫോര്‍ഗെറ്റിറ്റ്.
അവര്‍
ലഹരിപ്പുല്ലുകള്‍
ചവച്ചുമോന്തുന്നു;
ഒന്നു മറന്നുകിട്ടാന്‍!

ആക്‌സെന്റ്
അനുകരിച്ച ആക്‌സെന്റില്‍ യുവതി;
മോള്‍ ലുക്ക് ഹിയര്‍
ഇതാണ് കാറ്റര്‍പില്ലര്‍.
അസ്സലമേരിക്കനാക്‌സെന്റില്‍ കുട്ടി:
ഛീ,
ഈ മമ്മിക്കൊന്നുമറിയില്ല.
ഇതു ശലഭപ്പുഴുവാ.
കാറ്റര്‍പ്പില്ലര്‍ മെഷീനാ.
നിന്നോടിതാരു പറഞ്ഞു?
ഗ്രാന്‍മാ!

വരയന്‍കുതിരകള്‍ ലഹരി കഴിക്കുന്നത് (കവിതകള്‍ : പി.ഹരികുമാര്‍ പി.എച്ച്.ഡി.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക