Image

മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം പ്രോട്ടോക്കോള്‍ ലംഘിച്ച്‌ യാത്ര ചെയ്‌ത കുമ്മനത്തെ ട്രോളി മലയാളികള്‍

Published on 17 June, 2017
മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം പ്രോട്ടോക്കോള്‍ ലംഘിച്ച്‌ യാത്ര ചെയ്‌ത കുമ്മനത്തെ ട്രോളി മലയാളികള്‍


 മലയാളികള്‍ക്ക്‌ 'കുമ്മനംഇടപെട്ട്‌' എന്ന ഹാഷ്ടാഗ്‌ പരിചിതമായിട്ട്‌ കുറച്ച്‌ കാലമായി. സംസ്ഥാനത്തിന്റെ പല ആവശ്യങ്ങളും കേന്ദ്രത്തില്‍ നിന്ന്‌ സാധിച്ചെടുത്തത്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഇടപെടല്‍ മൂലമാണെന്ന അവകാശവാദങ്ങള്‍ക്ക്‌ പിന്നാലെയാണ്‌ സോഷ്യല്‍ മീഡിയയില്‍ ഈ ഹാഷ്ടാഗ്‌ നിറഞ്ഞത്‌. 

കൊച്ചി മെട്രോയുടെ ഉദ്‌ഘാടന വേദിയില്‍ ഇ ശ്രീധരനെയും രമേശ്‌ ചെന്നിത്തലയെയും ഉള്‍പ്പെടുത്തുമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിനും മുമ്പ്‌ വ്യക്തമാക്കിയതോട്‌ കൂടി ഈ ഹാഷ്ടാഗ്‌ വൈറലായിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമൊപ്പം ഇന്ന്‌ മെട്രോയില്‍ യാത്ര ചെയ്‌തതോടു കൂടി ട്വിറ്ററില്‍ ഇന്ത്യാ ട്രെന്റിങായിരിക്കുകയാണ്‌ 'കുമ്മനംഇടപെട്ട്‌' എന്ന ഹാഷ്ടാഗ്‌.


പുഷ്‌പക വിമാനം കണ്ടുപിടിച്ചതിന്‌ ശേഷം 'റൈറ്റ്‌ സഹോദരങ്ങള്‍' എന്ന അടിക്കുറിപ്പോട്‌ കൂടിയാണ്‌ മോദിയെയും കുമ്മനം രാജശേഖരനെയും ട്രോളിയുള്ള ഒരു ട്വീറ്റ്‌.
കുമ്മനം രാജശേഖരിനാല്‍ യഥാര്‍ത്ഥ്യമായ കൊച്ചി മെട്രോയും പണി തീരാത്ത അഹമ്മദാബാദ്‌ മെട്രോയും താരതമ്യം ചെയ്‌തുള്ള ട്രോളുമുണ്ട്‌ ട്വിറ്ററില്‍

കെ സുരേന്ദ്രനെയും കെ ശശികലയെയും ഉള്‍പ്പെടുത്തിയുള്ളതാണ്‌ ചില ട്വീറ്റുകള്‍. മെട്രോ ഉദ്‌ഘാടന വേദിയിലേക്ക്‌ തിരിക്കുന്ന മൂവര്‍ സംഘമാണ്‌ ട്രോളില്‍.




മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം പ്രോട്ടോക്കോള്‍ ലംഘിച്ച്‌ യാത്ര ചെയ്‌ത കുമ്മനത്തെ ട്രോളി മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക