Image

കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കെതിരെ ബീഫ്‌ ഫെസ്റ്റ്‌ നടത്തി യൂത്ത്‌ കോണ്‍ഗ്രസ്‌

Published on 17 June, 2017
കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കെതിരെ  ബീഫ്‌ ഫെസ്റ്റ്‌ നടത്തി യൂത്ത്‌ കോണ്‍ഗ്രസ്‌

കൊച്ചി മെട്രൊ ഉദ്‌ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധവുമായി യൂത്ത്‌ കോണ്‍ഗ്രസ്‌. കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്‌ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കെതിരെ യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രതിഷേധം. 

പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേന വിമാനത്താവളത്തിന്‌ സമീപമാണ്‌ ബീഫ്‌ ഫെസ്റ്റ്‌ നടത്തിയത്‌. ബീഫ്‌ പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പൊലീസ്‌ എത്തി ഇവരെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച്‌ 2017 മേയ്‌ 23നാണ്‌ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. കേരളമാണ്‌ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്‌.
Join WhatsApp News
CHARVAKAN 2017-06-17 11:08:30
ചാർവാകൻ ചോദിച്ച ഒരു ചോദ്യം ഉണ്ട് " യാഗത്തിൽ ഹോമിക്കപ്പെടുന്ന ഗോക്കൾ സ്വർഗത്തിലേക്ക് പോകും എന്ന് പറയുന്ന നിങ്ങൾ ആ സ്വർഗം നിങ്ങളുടെ പിതാക്കന്മാർക്ക് പ്രാപ്തമാക്കുവാൻ വേണ്ടി അവരെ പകരം യാഗത്തിൽ ഹോമിക്കുമോ' .പൂർവകാല ബ്രാഹ്മണൻ യാഗത്തിനു ഗോക്കളെ തട്ടിയിരുന്നു എന്ന് സാരം .ഗോമാംസം ഭക്ഷിച്ചിരുന്നു എന്നും പുരാണങ്ങളിൽ കാണാം. നിങ്ങൾക്ക് അത് ഗോമാതാവ് ആണെങ്കിൽ ഞങ്ങൾക്ക് അങ്ങനെ ആകണം എന്ന് പറയുന്നവർ വൈഷ്ണവരുടെ മതബോധം ആണ് ഇവിടെ വളർത്തുവാൻ ശ്രമിക്കുന്നത്. (copied)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക