Image

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുണ്ടാകില്ലെന്ന്‌ കെഎംആര്‍എല്‍ എംഡി ഏലിയാസ്‌ ജോര്‍ജ്‌

Published on 17 June, 2017
 കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുണ്ടാകില്ലെന്ന്‌ കെഎംആര്‍എല്‍ എംഡി ഏലിയാസ്‌ ജോര്‍ജ്‌


കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകില്ലെന്ന്‌ കെഎംആര്‍എല്‍ എംഡി ഏലിയാസ്‌ ജോര്‍ജ്‌. എംഡി സ്ഥാനത്ത്‌ ഇനി തുടരില്ലെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ്‌ നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

 മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉത്തരവാദിത്തം എറ്റെടുക്കാന്‍ കഴിയുന്നവര്‍ സര്‍വ്വീസിലുണ്ടെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

രാജ്യത്തെ തന്നെ ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മെട്രോയാണ്‌ കൊച്ചി മെട്രോ. കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന്‌ ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. 

രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്‌തരാണ്‌. ഡിഎംആര്‍സിയുടെ ആവശ്യം ഇനിയില്ലെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. ഇതിനു പിന്നാലെയാണ്‌ രണ്ടാം ഘട്ടത്തില്‍ താനുണ്ടാകില്ലെന്ന്‌ ഏലിയാസ്‌ ജോര്‍ജിന്റെ പ്രസ്‌താവന.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്‌ക്ക്‌ പൂര്‍ത്തിയാക്കുമെന്നും രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്‌തരാണെന്നും ഏലിയാസ്‌ ജോര്‍ജ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. കാക്കനാട്ടേക്ക്‌ രണ്ടാം ഘട്ടത്തിലേക്ക്‌ മെട്രോ നീളുമ്പോള്‍ ഉപദേഷ്‌ഠാവായി ശ്രീധരന്‍ വേണമെന്നാണ്‌ താത്‌പര്യം എന്നും അദ്ദേഹം ഏലിയാസ്‌ ജോര്‍ജ്‌ അഭിപ്രായപ്പെട്ടിരുന്നു.

നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ്‌ ആരംഭിക്കുന്നത്‌ ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്‌. ആലുവ മുതല്‍ പേട്ട വരെയുളളതാണ്‌ മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത്‌ കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക്‌ വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക