Image

രാജസ്ഥാനില്‍ നഗരസഭാ ജീവനക്കാര്‍ മധ്യവയസ്‌കനെ അടിച്ചു കൊന്നു

Published on 17 June, 2017
രാജസ്ഥാനില്‍ നഗരസഭാ ജീവനക്കാര്‍ മധ്യവയസ്‌കനെ അടിച്ചു കൊന്നു


ജയ്‌പൂര്‍: തുറസ്സായ സ്ഥലത്ത്‌ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്ന സ്‌ത്രീകളുടെ ചിത്രങ്ങള്‍ എടുക്കുന്നത്‌ തടഞ്ഞ മധ്യവയസ്‌കനെ നഗരസഭാ ജീവനക്കാര്‍ അടിച്ചു കൊന്നു. രാജസ്ഥാനിലെ ബഗ്‌ വാസ്‌ കാച്ചി ബാസ്റ്റിയിലാണ്‌ സംഭവം.

ക്രൂര മര്‍ദ്ധനം സഫര്‍ ഖാന്‍ പിന്നീട്‌ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്‌. ഹൃദയാഘാതമാണ്‌ മരണ കാരണമെന്ന്‌ പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ബാഗ്‌ വാസ കാച്ചി ബാസ്‌തിയില്‍ വെള്ളിയാഴ്‌ച രാവിലെയാണ്‌ സംഭവം. രാവിലെ യാത്രക്കിറങ്ങിയ നഗരസഭാ ജീവനക്കാര്‍ തുറസ്സായ സ്ഥലത്ത്‌ സ്‌ത്രീകള്‍ പ്രാഥമിക ആവശ്യങ്ങള്‍ നടത്തുന്നത്‌ കാണുകയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇത്‌ തടഞ്ഞ സഫര്‍ ഖാനെ ഇവര്‍ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു


സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരായ കമല്‍ ഹരിജന്‍, റിതേഷ്‌ ഹരിജന്‍, മനീഷ്‌ ഹരിജന്‍, നഗര്‍ പരിഷദ്‌, അശോക്‌ ജെയിന്‍ എന്നിവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ലെന്നും പൊലീസ്‌ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക