Image

മെട്രോയുടെ പശ്ചാത്തലത്തില്‍ സിനിമ ; റിമ കല്ലിങ്കല്‍ നായിക

Published on 17 June, 2017
മെട്രോയുടെ പശ്ചാത്തലത്തില്‍ സിനിമ ; റിമ കല്ലിങ്കല്‍ നായിക



കൊച്ചി : കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു സിനിമയില്‍റിമ കല്ലിങ്കല്‍ നായികയാകുന്നു.  മെട്രോമാന്റെ കടുത്ത ആരാധികയായ പി.കെ ലളിതയെന്ന തൃപ്പൂണിത്തുറക്കാരി സെയില്‍സ്‌ ഗേള്‍ മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവും കൊച്ചി നഗരത്തിന്റെ കഥയുമാണ്‌ സിനിമയാകുന്നത്‌.

മെട്രോമാന്‍ ഇ ശ്രീധരനായി മലയാളത്തിലെ ഒരു സൂപ്പര്‍ താരവും വേഷമിടും. 'അറബിക്കടലിന്റെ റാണി ദ്‌ മെട്രോ വുമണ്‍' എന്ന പേരില്‍ എം പത്മകുമാറും തിരക്കഥാകൃത്ത്‌ എസ്‌ സുരേഷ്‌ ബാബുവും ചേര്‍ന്നാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. മെട്രോ ഉദ്‌ഘാടന ത്തില്‍ ത്തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും. 

കഥ, തിരക്കഥ, സംഭാഷണം എസ്‌ സുരേഷ്‌ ബാബുവും എം യു പ്രദീപും ചേര്‍ന്ന്‌ നിര്‍വഹിക്കും. ഛായാഗ്രഹണം മധു നീലകണ്‌ഠന്‍, എഡിറ്റിങ്‌ വിനോദ്‌ സുകുമാരന്‍, കലാ സംവിധാനം മനുജഗത്ത്‌. അനൂപ്‌ മേനോന്‍, അരുണ്‍ നാരായണന്‍, സന്തോഷ്‌ കീഴാറ്റൂര്‍, അലന്‍സിയര്‍, ഷീലു ഏബ്രഹാം, ശ്രിന്ദ എന്നിവരാണ്‌ മറ്റ്‌ പ്രധാന വേഷങ്ങളിലെത്തുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക