Image

പുതുവൈപ്പില്‍ ഐ.ഒ.സി ഗ്യാസ്‌ പ്ലാന്റിനെതിരെ വീണ്ടും സമരപ്പന്തലുയര്‍ന്നു

Published on 17 June, 2017
പുതുവൈപ്പില്‍  ഐ.ഒ.സി ഗ്യാസ്‌ പ്ലാന്റിനെതിരെ വീണ്ടും സമരപ്പന്തലുയര്‍ന്നു


കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സി ഗ്യാസ്‌ പ്ലാന്റിനെതിരെ നടക്കുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞദിവസം പൊലീസ്‌ തകര്‍ത്ത സമരപ്പന്തലിന്റെ സ്ഥാനത്ത്‌ ശനിയാഴ്‌ച രാവിലെ തന്നെ പുതിയ പന്തലുയര്‍ന്നു. ഐ.ഒ.സി പ്ലാന്റിനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന്‌ സമരക്കാര്‍  പറഞ്ഞു.

അഞ്ഞൂറോളം ആളുകളാണ്‌ ഇന്നു രാവിലെ മുതല്‍ സമരപ്പന്തലിലെത്തിയത്‌. പൊലീസ്‌ ഇവരെ തടഞ്ഞത്‌ തര്‍ക്കത്തിന്‌ വഴിവെച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന്‌ പൊലീസ്‌ പിന്മാറി.

ഉച്ചയോടെ സമരസ്ഥലം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സന്ദര്‍ശിച്ചു. സമരവേദിയിലെത്തിയ അദ്ദേഹം സമരം ചെയ്‌ത കുട്ടികളുള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഡി.സി.പി രതീഷ്‌ ചന്ദ്രയ്‌ക്കാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഉറപ്പുനല്‍കിയതായി സമരക്കാര്‍ പറയുന്നു.

അതിനിടെ പൊലീസിനെ ആക്രമിച്ചു എന്നാരോപിച്ച്‌ ജാമ്യമില്ലാ വകുപ്പ്‌ ചേര്‍ത്ത്‌ അറസ്റ്റു ചെയ്‌ത നാലുപേര്‍ക്കും ജാമ്യം ലഭിച്ചു. ഇവര്‍ ഇന്നു വൈകുന്നേരത്തോടെ വീണ്ടും സമരപ്പന്തലിലെത്തും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക