Image

പിതൃവന്ദനം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 17 June, 2017
പിതൃവന്ദനം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
പിതൃത്വത്തിനും മാതൃത്വത്തോളം തന്നെ പ്രാധാന്യമുണ്ട്. തന്റെപിതാ വാരെന്നറിയാതെ, അല്ലെങ്കില്‍ തന്റെപിതാവിനെ സമൂഹത്തിനുമുന്നില്‍ ചൂണ്ടികാണിയ്ക്കാന്‍ കഴിയാതെ മണ്ണില്‍ ജന്മമെടുക്കേണ്ടിവരുന്ന മനുഷ്യജന്മം സമൂഹത്തിനുമുന്നില്‍ ഒരുകളങ്കമാണെന്നതില്‍ നിന്നുതന്നെ പിതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാണ്.

ഒരുപിതാവ് ഒരു കുടുബത്തിന്റെ അടിത്തറതന്നെയാണ്. ഒരു പിതാവിന് മക്കള്‍ക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവുംപ്രധാനപ്പെട്ട ഒരുകടമ അവരുടെ അമ്മയെ സ്‌നേഹിയ്ക്കുകയെന്നതാണ് (The most important thing a father can do for his children is to love their mother) എന്ന് സ്വാമിവിവേകാനന്ദന്‍ പറഞ്ഞു. അതായത് ഒരു അമ്മയെ മതിവരുവോളം സ്‌നേഹിയ്ക്കുന്നതില്‍ അവള്‍ സന്തോഷവതിയാകുന്നു. "അമ്മ സന്തോഷവധിയായിരിയ്ക്കുമ്പോള്‍ കുട്ടികളും അതിലൂടെ മുഴുവന്‍ കുടുബവും സന്തുഷ്ടമാകുന്നു. അപ്പോള്‍ ഒരുസന്തുഷ്ട കുടുമ്പത്തിന്റെ ആദ്യകണ്ണി അച്ഛന്‍ തന്നെ.

പത്തുമാസംചുമന്നു, ശാരീരികവേദനഅനുഭവിച്ച് ഒരു അമ്മ കുഞ്ഞിന് ജന്മംനല്‍കുന്നു എന്നതുകൊണ്ട് എപ്പോഴും മാതൃത്വത്തെ ആദരിയ്ക്കപ്പെടുന്നു. എ ന്നാല്‍ ഒരുയഥാര്‍ത്ഥ പിതാവ് മാതാവിന്റെ ശാരീരികവേദനയ്ക്ക് തത്തുല്യമായ മാനസിക സംഘര്‍ഷങ്ങള്‍ പലവിധത്തിലും അനുഭവിയ്ക്കുന്നു എന്നത് ഒരിക്കലും വിലകല്പിയ്ക്കാതെ പോകുന്നു. തന്റെ മക്കളെകൊണ്ടുണ്ടാകുന്ന ഏതെങ്കിലും വിഷമഘട്ടങ്ങളെ ത രണംചെയ്യാന്‍ സാന്ത്വനത്തിന്റെ കരങ്ങളുമായി അച്ഛന്‍ അമ്മയ്‌ക്കൊപ്പമുണ്ടെന്നു മാത്രമല്ല, തന്റെ മനോവിഷമങ്ങളെ വാവിട്ടു കരഞ്ഞുതീര്‍ക്കാനും ഒരുഅമ്മയ്ക്ക് അവകാശമുണ്ട്. എന്നാല്‍ ഈസാഹചര്യങ്ങളിലൊക്കെ തന്റെ മനോവേദനയെ ഉള്ളിലൊതുക്കി മറ്റുള്ളവരെ സാന്ത്വനപ്പെടുത്തി സന്തുലിനത പാലിയ്‌ക്കേണ്ട ഒരുമഹത്തായ ഹൃദയം അച്ഛനുണ്ടാകണം.

ഒരു 'അമ്മ എപ്പോഴും മക്കളെ വളര്‍ത്തുന്നത് വൈ്വകാരികമായിരിയ്ക്കും. ഇത് അവരെ ജീവിതയാത്രയില്‍ പലപ്പോഴും തളര്‍ത്തിയേയ്ക്കും. എന്നാല്‍ ഒരു പിതാവ് തന്റെമക്കളെ പ്രായോഗികമായി വളര്‍ത്തുന്നു. ഒരുദുര്‍ബലവികാരങ്ങള്‍ക്കും അവിടെ സ്ഥാനമില്ല. ഒരുമാതൃകാ പിതാവ്ഒരിയ്ക്കലും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മക്കളില്‍ അടിച്ചെല്‍പ്പിച്ച് അവരുടെ അഭിരുചിയ്ക്ക്ഭംഗം വരുത്താറില്ല. മക്കള്‍പോകുന്നവഴികള്‍ വ്യക്തമല്ലെങ്കില്‍ അവരെ അവിടെനിന്നും പിന്തിരിപ്പിയ്ക്കും
പിതൃദിന ആചാരണത്തെക്കുറിച്ച് ചിന്തിയ്ക്കുകയാണെങ്കില്‍ അധ്യാപകദിനം, മാതൃദിനം എന്നിദിനങ്ങളെപ്പോലെ പിതൃദിന ആചാരണവും അനിവാര്യം തന്നെ. അച്ഛന് സ്വന്തംമകളെ യും, മകന്റെസ്വന്തം അമ്മയെയും,സഹോദരിമാരെയും തിരിച്ചറിയാതെ ലഹരിയ്ക്ക ും, വികാരവിചാരങ്ങള്‍ക്കും മാത്രംപ്രാധാന്യം നല്‍കുന്ന ഈ കാലഘട്ടത്തില്‍ ഓരോപ ുരുഷനും തന്നില്‍ഒ രുപിതൃഭാവം ഉണ്ട് എന്ന തിരിച്ചറിവു നല്‍കാന്‍ കഴിയുന്നുവെങ്കില്‍ ഈപിതൃദിനത്തിനു തീര്‍ത്തുംപ്രാധാന്യംനല്‍കുകയും, മഹത്തായിആഘോഷിയ്ക്കുകയുംവേണം

ഓരോ മക്കളെപ്പോലെ പിതാവിനെക്കുറിച്ച് പറയുമ്പോള്‍ വാചാലമാകുന്നു ഈ മകളുടെ മനസ്സും.ശാസനയും ശിക്ഷണവുമില്ലാതെ, ജീവിത അനുഭവങ്ങളെ അടയില്‍ ശര്‍ക്കരയും, തേങ്ങയും എന്നോണം ദൈനംദിനജീവിതത്തില്‍ പറഞ്ഞുതന്നു ജീവിതമെന്തന്നു പഠിപ്പിച്ച കര്‍ഷകനായ,നാലുമക്കളുടെ പിതാവ്. സാഹചര്യങ്ങള്‍ഒരുക്കുന്നതിനായി വേണ്ടതിലധികം പണക്കെട്ടുകള്‍ കയ്യിലില്ലായിരുന്നിട്ടും ഞങ്ങളിലെ കഴിവുകളെയും, അഭിരുചികളെയും വളര്‍ത്തിയെടുക്കാന്‍ സ്വാതന്ത്രത്തിന്റെ പോര്‍ച്ചട്ട അണിയിച്ചു തന്ന, വിജയങ്ങളില്‍ സന്തോഷത്തിന്റെ, പ്രോത്സാഹനങ്ങളുടെ വാക്കാകുന്ന പൂച്ചെണ്ടുകളും, തോല്‍വികളില്‍ സാത്വനത്തിന്റെ തലോടലുകളും നല്‍കിഞങ്ങളുടെകഴിവുകളെ തഴച്ചുവളരാനനുവദിച്ച പിതാവ്. കഠിനാദ്ധ്വാനത്തിന്റെ തീയ്യില്‍കുരുത്താല്‍ സാഹചര്യങ്ങളുടെ വെയിലില്‍ ഒരിയ്ക്കലും വാടില്ലെന്നുപഠിപ്പിച്ച അച്ഛന്‍.തന്റെ മകള്‍ അല്ലെങ്കില്‍ മകന്‍ താന്‍ നല്‍കുന്ന സ്‌നേഹത്തിനുപകരം തന്നെ അനുഭവങ്ങളുടെ കൈപ്പനീര ്കുടിപ്പിയ്ക്കില്ല എന്ന അടിയുറച്ചവിശ്വാസത്തില്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത വഴിയില്‍കെടാവിളക്കായി കൂട്ട് വന്ന അച്ഛന്‍. ദൈനംദിന സംഭവവികാസങ്ങള്‍ പറക്കമുറ്റാത്ത ഈകുഞ്ഞുമനസ്സുകളുമായി പങ്കുവയ്ക്കുമ്പോ ള്‍അതില്‍ നിന്നുംഒരാശയവും, അഭിപ്രായങ്ങളുംലഭിയ്ക്കാനില്ല എന്നറിഞ്ഞിട്ടും ഓരോദിവസത്തെ സംഭവ വികാസങ്ങള്‍ ഞങ്ങളുമായിചര്‍ച്ചചെയ്യുമ്പോള്‍ അതിലൂടെ ജീവിതത്തിന്റെ പ്രായോഗികവശങ്ങളെ ഞങ്ങള്‍ക്കു മനസ്സിലാക്കിത്തരാനും, ഞങ്ങളെ വിവേകമുള്ളവരാക്കാനും കഴിയുമെന്ന ചിന്തയോടെ ദിവസവും കുറച്ചുസമയമെങ്കിലും എല്ലാവരുംകൂട്ടായിരുന്ന് ചര്‍ച്ചചെയ്യാന്‍ അച്ഛന്‍സമയംകണ്ടെത്താറുണ്ട്. ‘പഠിയ്ക്ക്, പഠിയ്ക്ക്’ എന്ന്പറഞ്ഞു
നിലമുഴുന്നകാളകളെപ്പോലെ പഠന ത്തിനുവേണ്ടിമാത്രം തള്ളിവിടാതെ,വെറുംപുസ്തകപ്പുഴുക്കളാക്കി വളര്‍ ത്താതെ കൃഷിയിടങ്ങളില്‍ ഞങ്ങളുടെ മൃദുലകരങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നകാര്യങ്ങളില്‍ പങ്കാളികളാക്കി പ്രകൃതിയെ അറിഞ്ഞും, ഇഴുകിച്ചേര്‍ന്നു, മണ്ണിനെ അറിഞ്ഞും സന്തോഷിച്ച ഒരിക്കലും മറക്കാനാകാത്തഒ രുബാല്യം ഞങ്ങള്‍ക്കായി അച്ഛന്‍ഒരുക്കി.ഒരുപാട്വിദ്യാഭ്യാസവും ബിരുദാനന്തരബിരുദവുമൊന്നുമില്ലാതെ തന്നെ ഞങ്ങളെ സമൂഹത്തില്‍ സ്വാഭിമാനമുള്ള വ്യക്തിത്വത്തിന് ഉടമകളാക്കിവളര്‍ത്തിവലുതാക്കിയ മുല്ലഴിപ്പാറ (പൂക്കാട്ടില്‍) നാരായണന്‍ നമ്പ്യാര്‍ എന്ന എന്റെ പ്രിയപ്പെട്ട അച്ഛന്റെ പാദങ്ങളില്‍ നമസ്കരിച്ച ്അച്ഛന് പിതൃദിനം ആശംസിയ്ക്കുന്നതോടൊപ്പം പിതാവെന്ന മഹത്തായ സ്ഥാനം ജഗദീശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ എല്ലാ പുരുഷന്മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ"പിതൃദിനാശംസകള്‍"
Join WhatsApp News
JGN 2017-06-18 21:22:00
Behind every great Daughter is a truly Amazing DAD!

Congratulations for writing such a good article on the
occasion of fathers’ day. Keep it up. God bless you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക