Image

സൗഹൃദത്തിന്റെ ഇഫ്താര്‍ വിരുന്നൊരുക്കി നവയുഗം മദീനത്തുള്‍ ഉമ്മാല്‍ യൂണിറ്റ് ...

Published on 17 June, 2017
സൗഹൃദത്തിന്റെ ഇഫ്താര്‍ വിരുന്നൊരുക്കി നവയുഗം മദീനത്തുള്‍ ഉമ്മാല്‍  യൂണിറ്റ് ...

ദമ്മാം: പ്രവാസലോകത്തിന്റെ കൊച്ചുകൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെ സന്ദേശം തീര്‍ത്ത് നവയുഗം സാംസ്‌കാരികവേദി മദിനത്തൂല്‍ ഉമ്മാല്‍ യൂണിറ്റ് ഇഫ്താര്‍ കൂട്ടായ്മ സംഘടിപ്പിച്ചു. 

ദമ്മാം മദിനത്തൂല്‍ അമ്മാലില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി ജീവകാരുണ്യവേദി കണ്‍വീനര്‍ ഷാജി മതിലകം മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യപ്രവര്‍ത്തികളിലൂടെ സമൂഹസേവനം നടത്തി  നന്മയുടെ പുണ്യം നുകരുക എന്നതാണ് റംസാന്റെ യഥാര്‍ത്ഥസന്ദേശം എന്നദ്ദേഹം പറഞ്ഞു.  

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ഉണ്ണികൃഷ്ണന്‍, മണിക്കുട്ടന്‍, മുനീര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.

നവയുഗം മദീനത്തുള്‍ ഉമ്മാല്‍  യൂണിറ്റ് ഭാരവാഹികളായ എം.സൈഫുദീന്‍, അബ്ദുല്‍ സലാം, ജെയിംസ്, സന്തോഷ് എന്നിവര്‍ ഇഫ്താര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക