Image

വാല്‍സിംഗ്ഹാം തീര്‍ഥാടനം ജൂലൈ 16ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Published on 17 June, 2017
വാല്‍സിംഗ്ഹാം തീര്‍ഥാടനം ജൂലൈ 16ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
    ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാല്‍സിംഗ്ഹാമിലേക്ക് കേരള െ്രെകസ്തവര്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ തീര്‍ഥാടനം നടത്തുന്നു. ജൂലൈ 16ന് (ഞായര്‍) മാതൃസന്നിധിയിലേക്ക് നടത്തുന്ന തീര്‍ഥാടനത്തിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ നേതൃത്വം നല്‍കും. രാവിലെ ഒന്പതിന് ഫാ. സോജി ഓലിക്കലും യുകെ ടീമും നേതൃത്വം നല്‍കുന്ന ധ്യാനത്തോടെ ആരംഭിക്കുന്ന അനുഗ്രഹീതദിനം ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ സ്രാന്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. 

ധ്യാന ശുശ്രൂഷകള്‍ക്കുശേഷം 11.30 മുതല്‍ 1.30 വരെ ഉച്ചഭക്ഷണത്തിനായും അടിമ സമര്‍പ്പണ പ്രാര്‍ഥനയ്ക്കായും വ്യക്തിപരമായ പ്രാര്‍ഥനയ്ക്കായും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തില്‍ മുത്തുക്കുടകള്‍, കൊടികള്‍, കുരിശുകള്‍, ബാനറുകള്‍, മെഗാഫോണ്‍ എന്നിവയും ജപമാലകളും കൊണ്ടുവരണമെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര ഓര്‍മിപ്പിച്ചു. 

കോച്ചുകളില്‍ വാല്‍സിംഗ്ഹാമിലേക്ക് വരുന്നവര്‍ ജൂണ്‍ 26നകം കോച്ചുകളുടെ എണ്ണം അറിയിക്കേണ്ടതാണ്. മിതമായ നിരക്കില്‍ ഉച്ചഭക്ഷണ പായ്ക്കറ്റുകള്‍ ആവശ്യമുള്ളവരും കണ്‍വീനറെ അറിയിക്കേണ്ടതാണ്. 

രൂപതയുടെ എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും ജൂലൈ 16ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ എല്ലാ വൈദികര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ഫാ. ടെറിന്‍ മുല്ലക്കര 07985695056, ബിബിന്‍ അഗസ്തി 07530738220.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക