Image

കവന്‍ട്രി റീജണിലെ ഏകദിന ഒരുക്ക കണ്‍വന്‍ഷന്‍ 19ന്

Published on 17 June, 2017
കവന്‍ട്രി റീജണിലെ ഏകദിന ഒരുക്ക കണ്‍വന്‍ഷന്‍ 19ന്
  ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജണുകളിലായി ഒക്ടോബറില്‍ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന് ഒരുക്കമായി നടത്തുന്ന ഏകദിന ഒരുക്ക കണ്‍വന്‍ഷന്‍ ജൂണ്‍ 19ന് (തിങ്കള്‍) കവന്‍ട്രി റീജണില്‍ നടക്കും. ഹോളി ക്രോസ് ആന്‍ഡ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചില്‍ രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കണ്‍വന്‍ഷന്‍.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ കണ്‍വന്‍ഷനില്‍ ദിവ്യബലി അര്‍പ്പിച്ച് വചന സന്ദേശം നല്‍കും. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനല്ലൂര്‍, ഫാ. ജയ്‌സണ്‍ കരിപ്പായി, ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ഫാ. ജയ്‌സണ്‍ കരിപ്പായി അറിയിച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക