Image

കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു

Published on 17 June, 2017
കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു
    കുവൈത്ത്: സ്‌കൂള്‍ അവധിയും റംസാനും ഒരുമിച്ചെത്തിയതിനാല്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് അനുഭവപ്പെടുന്നു. 

കഴിഞ്ഞ മേയ് മാസത്തില്‍ മാത്രം സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഒന്പത് ലക്ഷത്തിലേറെ യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിച്ചതായി സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. 37,300 ഗള്‍ഫ് പൗരന്മാരും 300,220 കുവൈത്തികളും 596,695 വിദേശികളുമാണ് ഈ കാലയളവില്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഇതില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിക്കുവാന്‍ ശ്രമിച്ച 91 പേരെയും യാത്രാവിലക്കുള്ള 1,136 പേരെയും വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. 

അവധിയോടനുബന്ധിച്ചുണ്ടായേക്കാവുന്ന യാത്രക്കാരുടെ വന്‍ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളും സജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സുരക്ഷാ ക്രമീകരണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക