Image

സ്വദേശി വനിതകളുടെ മക്കള്‍ക്ക് ജോലി ലഭ്യമാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍

Published on 17 June, 2017
സ്വദേശി വനിതകളുടെ മക്കള്‍ക്ക് ജോലി ലഭ്യമാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍
   കുവൈത്ത് സിറ്റി: രാജ്യത്ത് 20,000 ത്തോളം സ്വദേശി വനിതകളുടെ കുട്ടികള്‍ ജോലിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നതായി സിവില്‍ സര്‍വീസ് കമ്മീഷന്‍. അത്തരം അപേക്ഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഉടന്‍ തന്നെ നിയമന ഉത്തരവ് നല്‍കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് സിഎസ്സി അറിയിച്ചു. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ കൊണ്ടുവരുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇപ്പോഴത്തെ നിലയില്‍ നിന്നും വ്യത്യസ്തമായി സ്വദേശി വനിതകളുടെ കുട്ടികള്‍ക്കായി പുതിയ ജോബ് പോര്‍ട്ടല്‍ തുടങ്ങുവാനും ഇതിലൂടെ ഇവരുടെ വിവരങ്ങള്‍ സമാഹരിക്കുവാനുള്ള നടപടികള്‍ തുടങ്ങുവാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുമെന്നും അറിയുന്നു. 

വിദേശികളെയും ബിദൂനികളെയും വിവാഹം കഴിച്ച നൂറുകണക്കിന് സ്വദേശി വനിതകളുടെ കുടുംബങ്ങള്‍ക്ക് പുതിയ നീക്കം പ്രതീക്ഷ നല്‍കുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കുള്ള ചുരുങ്ങിയ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത് ഡിപ്ലോമയാണ്. ജോബ് പോര്‍ട്ടല്‍ സംവിധാനത്തിലൂടെ അപേക്ഷകള്‍ സ്വീകരിക്കുന്നത് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക