Image

സ്ഥാനമൊഴിയുന്നതിന്‌ മുന്‍പ്‌ പ്രണബ്‌ മുഖര്‍ജി രണ്ട്‌ ദയാഹര്‍ജികള്‍ കൂടി തള്ളി

Published on 18 June, 2017
സ്ഥാനമൊഴിയുന്നതിന്‌ മുന്‍പ്‌ പ്രണബ്‌ മുഖര്‍ജി രണ്ട്‌ ദയാഹര്‍ജികള്‍ കൂടി തള്ളി


രാഷ്ട്രപതി പദമൊഴിയാന്‍ ഒരുമാസം ബാക്കി നില്‍ക്കെ പ്രണബ്‌ മുഖര്‍ജി രണ്ട്‌ ദയാഹര്‍ജി കൂടി തള്ളി. നാല്‌ വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്ന കേസിലെ പ്രതിയുടേയും, 22 കാരിയായ യുവതിയെ ബലാത്സംഗം ചെയ്‌തു കൊന്ന കേസിലെ പ്രതിയുടേയും ദയാഹര്‍ജികളാണ്‌ പ്രണബ്‌ മുഖര്‍ജി തള്ളിയത്‌. ഇതോടെ അഞ്ചു വര്‍ഷത്തിനിടയില്‍ പ്രണബ്‌ മുഖര്‍ജി തള്ളിയ ദയാഹര്‍ജികളുടെ എണ്ണം 30 ആകും.

എപ്രിലിലും മെയ്യിലുമാണ്‌ പ്രതികളുടെ ദയാ ഹര്‍ജികള്‍ രാഷ്ട്രപതി നിരസിച്ചത്‌. സുപ്രീം കോടതി ശരിവെച്ച വധ ശിക്ഷയില്‍ ഇളവ്‌ ചെയ്‌തു തരണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതികള്‍ രാഷ്ട്രപതിയ്‌ക്ക്‌ ദയാ ഹര്‍ജി സമര്‍പ്പിച്ചത്‌. ഇന്‍ഡോറില്‍ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്ന കേസില്‍ പ്രതികളായ ജിതേന്ദ്ര ഏലിയാസ്‌ ജിതു, ബാബു ഏലിയാസ്‌ കേതന്‍, സന്നി ഏലിയാസ്‌ ദേവേന്ദ്ര എന്നിവര്‍ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു.

ഇന്‍ഡോറിലെ നെഹ്‌റു നഗറിലെ ബന്ധുവിന്റെ വീ്‌ട്ടില്‍ നിന്ന്‌ കുഞ്ഞിനെ തട്ടികൊണ്ടു വന്നാണ്‌ മൂവരും ചേര്‍ന്ന കുട്ടിയെ പീഡിപ്പിച്ചത്‌. 2007ല്‍ പുനൈയില്‍ വച്ചാണ്‌ കാര്‍ ഡ്രൈവര്‍ ദശ്‌തര്‌ ബൊറാട്ടെയും യശ്വന്ത്‌ കൊക്കാഡെയും ചേര്‍ന്ന്‌ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക