ന്യൂ ജേഴ്സി : ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ചിന്റെ വാര്‍ഷിക കണ്വെന്ഷന്
ജൂലൈ 5 മുതല്‍ 9 വരെ ഇന്ത്യാനാ, പെന്‍സില്‍വേനിയയില്‍ ഉള്ള ഇന്ത്യാനാ
യൂണിവേഴ്സിറ്റി ഓഫ് പെന്‍സല്‍വേനിയയില്‍ (Kovalchick Convention center,
Indiana Universtiy of Pensnylvania, 711 Pratt Dr., Indiana, PA 15705)
വച്ച് നടത്തപ്പെടുന്നതാണ്.
അമേരിക്കയിലും കാനഡയിലുമുള്ള ഏകദേശം 32 ഓളം ലോക്കല്‍ ചര്‍ച്ച്
വിശ്വാസികളും, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സഭാവിശ്വാസികളും ഈ
വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതാണ്.
ഇതൊരു ആത്മീയ സന്തോഷത്തിനുള്ള അവസരത്തോടൊപ്പം കാനഡയില്‍ നിന്നും
അമേരിക്കയില്‍ നിന്നുമുള്ള വിശ്വാസികള്‍ക്ക് ഒന്നിച്ചു കണ്വെന്ഷന്
പങ്ക്കെടുക്കാനുള്ള ഒരു ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തീകരണവുമാണ്. പല
വര്‍ഷങ്ങളായി തിരഞ്ഞുകൊണ്ടിരുന്ന വിപുലമായ സൗകര്യങ്ങളോടുകൂടിയ
കണ്വെന്ഷന് സ്ഥലത്തിനായി. ചില വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായ് ഒരുമിച്ചു
കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വിശ്വസികളുടെ ആത്മീയ സമ്മേളനം
നടക്കുന്ന ഇന്ത്യാന യൂണിവേഴ്സിറ്റി ഓഫ് പെന്‍സല്‍വാനിയയില്‍ പൂര്‍ണമായും
സൗജന്യമായി ഭക്ഷണവും താമസവും നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍
പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ബുധനാഴ്ച തുടങ്ങി ഞായറാഴ്ച തീരുന്ന
ആത്മീയ സമ്മേളനത്തില്‍ പങ്ക്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷന്
പൂര്‍ത്തിയായിക്കഴിഞ്ഞു.
ന്യൂ ജേഴ്സി ആസ്ഥാനമായുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ സെന്റര്‍ ഫെയ്ത്
ഹോമില്‍നിന്നാണ് കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍
പിടിക്കുന്നത്.
ശ്രീലങ്കയില്‍ 1923ല്‍ തുടങ്ങി ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍, 65ഓളം
രാജ്യങ്ങളില്‍ കൂടുതല്‍ ലോക്കല്‍ ചര്‍ച്ചുകള്‍ ഉള്ള ന്യൂ ടെസ്റ്റ്മെന്റ്
ചര്‍ച്ച് പല രാജ്യങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലുള്ള
പെന്തെക്കോസ്ത് മിഷന്റെ ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നിന്നും ഇപ്പോഴത്തെ ചീഫ്
പാസ്റ്ററായ സ്റ്റീഫന്‍ നടരാജന്, അസിസ്റ്റന്റ് ചീഫ് പാസ്റ്ററായ എബ്രഹാം
മാത്യുവും ഈ കണ്‍വന്‍ഷന്റെ വിവിധ മീറ്റുംഗുകളില്‍ ദൈവവചനം
സംസാരിക്കുന്നതായിരിക്കും.
ജൂലൈ 5 ബുധനാഴ്ച വൈകിട്ട് 7.00 PMന് ഉള്ള പൊതുയോഗത്തോടുകൂടി കണ്വന്ഷന്
തുടക്കം കുറിക്കും. വ്യാഴംവെള്ളി രാവിലെ 10.00 AM ന് മോര്‍ണിംഗ് സര്‍വീസ്
ആരംഭിക്കുന്നതും 2.00 PM മുതല്‍ 4.00 PM വരെ പല വിഷയങ്ങളെക്കുറിച്ചുള്ള
സെമിനാറുകളും നടത്തപ്പെടും. ശനിയാഴ്ച്ച 10.00 AM ന് മോര്‍ണിംഗ് സര്‍വീസ് ഈ
മീറ്റിംഗില്‍ വച്ച് കാനഡയിലും അമേരിക്കയില്‍ നിന്നും ഉള്ള പുതിയ
ശിശ്രുഷകരെ തിരഞ്ഞെടുക്കുന്നതും ആയിരിക്കും, 2.00 PM 4.00 PM
ഉപവാസനപ്രാര്ത്ഥനയും വൈകിട്ട് 7.00 PM ന് പൊതുമീറ്റിംഗും നടത്തപ്പെടും.
കുട്ടികള്‍ക്കുവേണ്ടിയും യുവജനങ്ങള്‍ക്കു വേണ്ടിയുള്ള പല മീറ്റിംഗുകളും ഈ
ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്. ഞായറാഴ്ച രാവിലെ 9.00 AMന് തുടങ്ങുന്ന
വര്‍ഷിപ്പ് സര്‍വീസോടുകൂടി ഈ വര്‍ഷത്തെ കണ്വന്ഷന് അവസാനിക്കുകയും
ചെയ്യും.