Image

ശ്രീകാന്തിന്‌ ഇന്തൊനീഷ്യന്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ കിരീടം

Published on 18 June, 2017
ശ്രീകാന്തിന്‌ ഇന്തൊനീഷ്യന്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ കിരീടം


ജക്കാര്‍ത്ത: ഇന്തോനേഷ്യ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ പുരുഷവിഭാഗം സിംഗിള്‍സ്‌ കിരീടം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്‌. ഞായറാഴ്‌ച നടന്ന ഫൈനലില്‍ ജപ്പാന്‍ താരം കസുമാസ സാകിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ്‌ ശ്രീകാന്തിന്റെ കിരീടനേട്ടം. സ്‌കോര്‍: 21-11, 21-19. 20-14.

ചൈന ഓപ്പണും 2015 ഇന്ത്യ ഓപ്പണും ജയിച്ച ശ്രീകാന്തിന്റെ നാലാം സൂപ്പര്‍ സീരീസ്‌ ഫൈനലായിരുന്നു ഇത്‌. മുന്‍പ്‌ രണ്ട്‌ തവണ ചാമ്പ്യനായിട്ടുണ്ട്‌. ലോക രണ്ടാം റാങ്കുകാരന്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹുവിനെ ആവേശകരമായ പോരാട്ടത്തില്‍ കീഴടക്കിയാണ്‌ ശ്രീകാന്ത്‌ ഫൈനലില്‍ എത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക