Image

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഗെയിംസ് ഡേ

സജീവ് ശങ്കരത്തില്‍ Published on 18 June, 2017
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഗെയിംസ് ഡേ
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണ്‍ 17-നു ശനിയാഴ്ച നടക്കുന്ന വോളിബോള്‍- ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റോടെ തുടക്കമിടുന്നു.

റെനഗേഡ്‌സ് ഇന്‍ഡോര്‍ കോര്‍ട്ട്, ഹാറ്റബോറോയില്‍ (Renegads Indoor court, Hatboro) വച്ചു നടത്തപ്പെടുന്ന ഈ കായിക മാമാങ്കത്തില്‍ ബാസ്കറ്റ് ബോള്‍- വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇരുപതോളം ടീമുകള്‍ പങ്കെടുക്കുന്നു. ചാമ്പ്യന്‍ഷിപ്പ്, റണ്ണര്‍അപ്, എം.വി.പി ട്രോഫികളും ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുള്ള ഈ കായിക മത്സരത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിന്‍സി ജോണ്‍ -കോര്‍ഡിനേറ്റര്‍ (215 400 0843), കോശി വര്‍ഗീസ് - സെക്രട്ടറി (267 312 5373), സജീവ് ശങ്കരത്തില്‍ - പി.ആര്‍.ഒ (267 767 4275).

ഫിലാഡല്‍ഫിയ റീജിയണിലെ 21 അപ്പസ്‌തോലിക ദേവാലയങ്ങളുടെ കൂട്ടായ്മയാണ് ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്. ഐക്യബോധവും പ്രവര്‍ത്തനശൈലിയും കൊണ്ട് വളരെയേറെ പ്രധാന്യം കൈവരിച്ചിട്ടുള്ള ഈ പ്രസ്ഥാനം സാമൂഹിക പ്രതിബദ്ധതയോടൂകൂടി ഏഴ് വിവിധ പരിപാടികളാണ് ഈവര്‍ഷം ഏറ്റെടുത്ത് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

* കോളജ് ഫെയര്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച-

ഫിലാഡല്‍ഫിയ: പത്തില്‍പ്പരം കോളജുകളേയും യൂണിവേഴ്‌സിറ്റികളേയും പങ്കെടുപ്പിച്ചുകൊണ്ട് 9,10,11 ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചു നടത്തപ്പെടുന്ന കോളജ് ഫെയറിനോടൊപ്പം, സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എ.ടി റിവ്യൂ ക്ലാസുകളും നല്‍കുന്നു.

* യൂത്ത് റിട്രീറ്റ്-
സെപ്റ്റംബര്‍ 22-നു വെള്ളിയാഴ്ച ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു നടത്തുന്നു.

* എക്യൂമെനിക്കല്‍ ഗോസ്പല്‍ ക്വയര്‍ ഫെസ്റ്റ്-
ഒക്‌ടോബര്‍ എട്ടാംതീയതി ഞായറാഴ്ച സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ചില്‍ വച്ചു 21 ദേവാലയങ്ങളിലേയും ഗായകസംഘത്തേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വയര്‍ ഫെസ്റ്റ്.

* ബൈബിള്‍ കലോത്സവം-
ഒക്‌ടോബര്‍ 21-നു ശനിയാഴ്ച ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു വിവിധ കലാവിഭാഗങ്ങളിലുള്ള ബൈബിള്‍ കലോത്സവം.

* സംയുക്ത ക്രിസ്മസ് ആഘോഷം-
ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച. ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ പൊതുസമ്മേളനവും കലാപരിപാടികളും.

* ലോക പ്രാര്‍ത്ഥനാദിനം-
2018 മാര്‍ച്ച് 3-ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക