Image

വനിതാ അഭയകേന്ദ്രത്തിലെ സഹോദരിമാര്‍ക്ക് റമദാന്‍ സമ്മാനങ്ങളുമായി നവയുഗം വനിതാവേദി.

Published on 18 June, 2017
വനിതാ അഭയകേന്ദ്രത്തിലെ സഹോദരിമാര്‍ക്ക് റമദാന്‍ സമ്മാനങ്ങളുമായി നവയുഗം വനിതാവേദി.


ദമ്മാം:  പുണ്യമാസത്തില്‍ കാരുണ്യത്തിന്റെ തൂവല്‍സ്പര്‍ശവുമായി നവയുഗം സാംസ്‌കാരികവേദിയുടെ വനിതാവേദി, ദമ്മാം വനിതാ അഭയകേന്ദ്രത്തിലെ  അശരണരായ സഹോദരിമാര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.

 ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനായി, വിമാനം കയറി,  ഏറെ പ്രതീക്ഷകളുമായി സൗദി അറേബ്യയില്‍   വന്നു ചേരുകയും, എന്നാല്‍ ദുര്‍വിധിയും, പ്രതികൂല ജോലിസാഹചര്യങ്ങളും കാരണം അനുഭവിയ്‌ക്കേണ്ടി വന്ന കയ്‌പ്പേറിയ അനുഭവങ്ങളുടെ ബാക്കിപത്രവുമായി തര്‍ഹീലിലെത്തപ്പെടുകയും, നാട്ടിലേയ്ക്ക് തിരികെ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയുമായി ജീവിയ്ക്കുന്ന, ഇരുപതോളം ഇന്‍ഡ്യാക്കാരികള്‍ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കഴിയുന്നുണ്ട്. 
ഇവരുടെ സഹായത്തിനായി അശ്രാന്തപരിശ്രമം ചെയ്യുന്ന നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണന്‍  എന്നിവരുടെ നേതൃത്വത്തിലാണ് നവയുഗം വനിതാവേദി പ്രവര്‍ത്തകര്‍ തര്‍ഹീലില്‍ എത്തിയത്.

അന്തരിച്ച നവയുഗം വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു  നിന്ന ചടങ്ങില്‍ വെച്ച്, നവയുഗം വനിതാവേദി നേതാക്കളായ മിനി ഷാജി, സുമി ശ്രീലാല്‍, ആര്‍ദ്ര ഉണ്ണി എന്നിവര്‍ ചേര്‍ന്ന് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. 

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, സിറ്റി ഫഌര്‍, ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നീ സ്ഥാപനങ്ങളാണ് റമദാന്‍ കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.  

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, ഷാജി മതിലകം, മണിക്കുട്ടന്‍, പ്രഭാകരന്‍ എന്നിവര്‍  വനിതാവേദി നേതാക്കള്‍ക്കൊപ്പവുമുണ്ടായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, നൂറിലധികം വനിതകളാണ് നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ  സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാം വനിതാ തര്‍ഹീലില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്. 

വനിതാ അഭയകേന്ദ്രത്തിലെ സഹോദരിമാര്‍ക്ക് റമദാന്‍ സമ്മാനങ്ങളുമായി നവയുഗം വനിതാവേദി.വനിതാ അഭയകേന്ദ്രത്തിലെ സഹോദരിമാര്‍ക്ക് റമദാന്‍ സമ്മാനങ്ങളുമായി നവയുഗം വനിതാവേദി.വനിതാ അഭയകേന്ദ്രത്തിലെ സഹോദരിമാര്‍ക്ക് റമദാന്‍ സമ്മാനങ്ങളുമായി നവയുഗം വനിതാവേദി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക