Image

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം; പ്രസിഡന്റ് ട്രമ്പ്

പി പി ചെറിയാന്‍ Published on 18 June, 2017
മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം; പ്രസിഡന്റ് ട്രമ്പ്
വാഷിംഗ്ടണ്‍ ഡി സി: മാതാപിതാക്കള്‍ വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് മാതൃകയാകണമെന്നും അമേരിക്കയില്‍ കാത്തു സൂക്ഷിക്കുന്ന ഉയര്‍ന്ന മൂല്ല്യങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിനും ശ്രമിക്കണമെന്നും ഫാദേഴ്‌സ് ഡെയില്‍ പ്രസിഡന്റ് ട്രമ്പ് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

മാതാപിതാക്കളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന ത്യാഗങ്ങള്‍ക്ക് അവരോട് നന്ദി പ്രകടിപ്പിക്കുന്നതിന് കുട്ടികളും ശ്രദ്ധിക്കണമെന്നും ട്രമ്പ് ഉദ്‌ബോധിപ്പിച്ചു.

കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ അവരെ സ്‌നേഹിക്കുന്നതിനും, ദൈവ വിശ്വാസത്തില്‍ വളര്‍ത്തുന്നതിനും കുടുംബ ബന്ധങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും പിതാക്കള്‍ക്കള്‍ക്കുള്ള ഉത്തരവാദിത്വം വളരെ വലുതാണെന്ന് പ്രസിഡന്റ് ഓര്‍മിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ രാഷ്ട്രത്തിന് പ്രഥമ പരിഗണന നല്‍കുന്നത് പോലെ കുടുംബത്തില്‍ പിതാക്കന്മാര്‍ കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.

രാജ്യത്തിലെ എല്ലാ പിതാക്കന്മാര്‍ക്കും എല്ലാവിധ നന്മകളും, ആശംസകളും നേരുന്നതായി പ്രസിഡന്റ് അറിയിച്ചു.

മേരിലാന്റിലുള്ള ക്യൂബ് ഡേവിഡില്‍ ഭാര്യയും കുട്ടികളുമൊത്ത് ഫാദേഴ്‌സ് ഡെ ആഘോഷിക്കുവാന്‍ എത്തിയതായിരുന്നു പ്രസിഡന്റ് ട്രമ്പ്.



മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം; പ്രസിഡന്റ് ട്രമ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക