Image

ശ്യംഗേരി മഠാധിപതിയെ കാണാന്‍ പോയത്‌ ആളുകള്‍ക്ക്‌ ഇഷ്ടപ്പെടുമെന്ന്‌ കരുതി: മന്ത്രി തോമസ്‌ ഐസക്ക്‌

Published on 18 June, 2017
ശ്യംഗേരി മഠാധിപതിയെ കാണാന്‍ പോയത്‌ ആളുകള്‍ക്ക്‌ ഇഷ്ടപ്പെടുമെന്ന്‌ കരുതി: മന്ത്രി തോമസ്‌  ഐസക്ക്‌



ന്യൂഡല്‍ഹി:  താന്‍ ശൃംഗേശി മഠാധിപതിയെ കാണാന്‍ പോയത്‌   ജനങ്ങള്‍ക്ക്‌ ഇഷ്ടമായില്ലെന്ന്‌ സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തില്‍ നിന്ന്‌ ബോധ്യപ്പെട്ടെന്നും ഇനി ഇത്‌ ആവര്‍ത്തിക്കില്ലെന്നും  വിശദീകരണവുമായി മന്ത്രി തോമസ്‌ ഐസക്ക്‌. ന്യൂഡല്‍ഹിയില്‍ വെച്ച്‌ ഇതിനെ കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെത്തിയ മഠാധിപതിയെ സന്ദര്‍ശിക്കണമെന്ന്‌ തനിക്ക്‌ പരിചയമുള്ള ചിലരും എംഎല്‍എയും ആവശ്യപ്പെട്ടു. മഠാധിപതിയെ കാണുന്നത്‌ ആളുകള്‍ക്ക്‌ ഇഷ്ടമാകുമല്ലോ എന്ന്‌ കരുതിയാണ്‌ അദ്ദേഹത്തെ സന്ദര്‍ശിച്ചത്‌. മേലില്‍ ഇത്തരത്തില്‍ ഒരു അബദ്ധം പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ തന്നെ ഫെയ്‌സ്‌ബുക്കില്‍ തെറിപറയുന്നവര്‍ അത്‌ നിര്‍ത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണമെന്ന്‌ മന്ത്രി ജി സുധാകരന്‍ വെല്ലുവിളിക്കുമ്പോഴാണ്‌ മന്ത്രി തോമസ്‌ ഐസക്കിന്റെ ഏറ്റുപറച്ചില്‍.

സര്‍ക്കാരിന്റെ അതിഥിയായതുകൊണ്ടാണ്‌ ആലപ്പുഴയിലെത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതിയെ കാണാന്‍ പോയതെന്നാണ്‌ മന്ത്രി ജി.സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞത്‌.

ജൂണ്‍ 15ന്‌ രാവിലെ പതിനൊന്ന്‌ മണിക്കാണ്‌ ആലപ്പുഴയിലെ എസ്‌ഡിവി സെന്റിനറി ഹാളില്‍ ശൃംഗേരി മഠാധിപതി ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കാനായി എത്തിയത്‌. ജില്ലയിലെ മന്ത്രിമാരായ ജി.സുധാകരനും തോമസ്‌ ഐസക്കും നേരത്തെ തന്നെ എത്തി ഇവിടെ ദര്‍ശനത്തിനായി കാത്തിരുന്നു.

മന്ത്രിമാര്‍ക്കാണ്‌ ശൃംഗേരി മഠാധിപതി ആദ്യം ദര്‍ശനം നല്‍കിയത്‌ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക