Image

പെന്തെക്കൊസ്തു വിദ്യാര്‍ത്ഥിയ്ക്ക് റാങ്ക് തിളക്കം

സാം കൊണ്ടാഴി Published on 19 June, 2017
പെന്തെക്കൊസ്തു വിദ്യാര്‍ത്ഥിയ്ക്ക് റാങ്ക് തിളക്കം
തിരുവനന്തപുരം: ഐപിസി തബോര്‍ സഭാംഗം ആരന്‍ ജോണ്‍ സാബുവിന് കകഠ അഖിലേന്ത്യാപ്രവേശന പരീക്ഷയില്‍ റാങ്ക് തിളക്കം.

IIT പ്രവേശന പരീക്ഷയായ JEE അറ്മിരലറ പരീക്ഷയില്‍ 94മത് റാങ്ക് കരസ്ഥമാക്കി ആരന്‍ കേരളത്തില്‍ മുന്‍പിലെത്തി. പ്രവേശനപരീക്ഷയില്‍ കണക്കിന് നൂറുശതമാനം ആരന്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ആരനടക്കം രണ്ടു പേര്‍ക്കാണ് കേരളത്തില്‍ നിന്നും നൂറില്‍ താഴെ റാങ്ക് ലഭിച്ചത്. കേരളത്തില്‍ നിന്ന് ഇതിനുമുമ്പ് ഡോ.രാജു നാരായണസ്വാമി ഐഎഎസിനു മാത്രം ആണ് IIT പ്രവേശന പരീക്ഷയായ JEE അറ്മിരലറ പരീക്ഷയില്‍ നൂറില്‍ താഴെ റാങ്ക്  ലഭിച്ചിട്ടുള്ളത്.

തിരുവനന്തപുരം സെന്റ് തോമസ്  സെന്‍ട്രല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ആരന്‍ ബോര്‍ഡ് പരീക്ഷകളില്‍ എ വണ്‍ ഗ്രേഡുകള്‍ നേടിയിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ്ടാലന്റ് പരീക്ഷകളില്‍ ഒന്നാമനായ ആരന്‍ IIT മുംബായില്‍ പഠിക്കുവാനാണ് ആഗ്രഹിക്കുന്നത്. ട്യൂഷനുകളിലോ കോച്ചിങുകളിലോ പോകാതെ കരസ്ഥമാക്കിയ IIT പ്രവേശന പരീക്ഷയില്‍ ഈ വിജയം ദൈവാശ്രയത്തിന്റെതാണെന്ന് ആരന്റെ പിതാവ് സാബു ജോണ്‍ പറഞ്ഞു. ഷാര്‍ജയില്‍ ബിസിനസ്സില്‍ ആയിരുന്ന സാബു ജോണ്‍ ഐപിസി തബോര്‍ സഭയുടെ സെക്രട്ടറി, ബൈബിള്‍ കോളേജ് അധ്യാപകന്‍ എന്നി നിലകളില്‍ ഇപ്പോള്‍ കര്‍ത്തൃശുശ്രൂഷകളിലായിരിക്കുന്നു. മാതാവ്: ജെസ്സി. സഹോദരി: പ്രിസില്ല തങ്കം സാബു മെഡിക്കല്‍  വിദ്യാര്‍ത്ഥിനിയാണ്.

പെന്തെക്കൊസ്തു വിദ്യാര്‍ത്ഥിയ്ക്ക് റാങ്ക് തിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക