Image

രാംനാദ്‌ കോവിന്ദ്‌ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി

Published on 19 June, 2017
   രാംനാദ്‌ കോവിന്ദ്‌ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി


ന്യൂഡല്‍ഹി: ബീഹാര്‍ ഗവര്‍ണറും ബിജെപി എംപിയുമായിരുന്ന രാംനാദ്‌ കോവിന്ദ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗത്തിന്‌ ശേഷം ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായാണ്‌ സ്ഥാനാര്‍ഥിയുടെ പേര്‌ പ്രഖ്യാപിച്ചത്‌.

ഉത്തര്‍പ്രദേശില്‍ നിന്ന്‌ രാജ്യസഭയിലേക്ക്‌ രണ്ട്‌ തവണ തെരഞ്ഞെടുക്കപെട്ടിട്ടുള്ള രാംനാദ്‌ കോവിന്ദ്‌ ബിജെപിയുടെ ദളിത്‌ മോര്‍ച്ച മുന്‍ പ്രസിഡന്റാണ്‌. 2015 മുതല്‍ ബീഹാര്‍ ഗവര്‍ണറാണ്‌. 1994 ലും,2000 ലും എംപിയായിട്ടുള്ള 71കാരനായ കോവിന്ദ്‌ കാണ്‍പൂരിലെ ദേരാപൂര്‍ സ്വദേശിയാണ്‌. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപെട്ട്‌ ഇതുവരെ ചര്‍ച്ചകളില്‍ വരാത്ത പേരാണ്‌ കോവിന്ദിന്റേത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക