Image

രാഹുല്‍ഗാന്ധിയുടെ ജന്മദിനം കോഴിക്കോട്‌ ഡി.സി.സി ആഘോഷിച്ചത്‌ വൃക്ഷതൈ നട്ട്‌

Published on 19 June, 2017
 രാഹുല്‍ഗാന്ധിയുടെ ജന്മദിനം   കോഴിക്കോട്‌ ഡി.സി.സി ആഘോഷിച്ചത്‌ വൃക്ഷതൈ നട്ട്‌


കോഴിക്കോട്‌: കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജന്മദിനം കോഴിക്കോട്‌ ഡി.സി.സി ആഘോഷിച്ചത്‌ വൃക്ഷതൈ നട്ട്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ടി. സിദ്ദിഖും ചേര്‍ന്നാണ്‌ വൃക്ഷത്തൈ നട്ടത്‌. ഇതിന്റെ വീഡിയോ പ്രതിപക്ഷ നേതാവ്‌ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തിട്ടുമുണ്ട്‌.

രാഹുലിന്റെ 47 ാം ജന്മദിനമാണ്‌ ഇന്ന്‌. അവധിക്കാലം ആഘോഷിക്കാനും മുത്തശ്ശിയെ കാണാനുമായി ഇറ്റലിയിലേക്ക്‌ പോയതാണ്‌ രാഹുല്‍. മുത്തശ്ശിയേയും കുടുംബത്തേയും കാണാനും അവരുമായി അല്‌പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുമെന്നും പറഞ്ഞുകൊണ്ട്‌ രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ്‌ ചെയ്‌തിരുന്നു.

രാഹുല്‍ സ്ഥലത്തില്ലെങ്കിലും രാഹുലിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ്‌ യു.പിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. സങ്കല്‍പ്പ്‌ ദിവസ്‌ എന്ന പേരിലാണ്‌ ആഘോഷം.

നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക്‌ ആഹാരവും പഴവര്‍ഗങ്ങളും സൗജന്യമായി വിതരണം ചെയ്‌തും മോണ്‍ടിനഗറിലെ അനാഥാലയത്തിലെ കുട്ടികള്‍ക്ക്‌ സദ്യ വിളമ്പിയുമാണ്‌ പ്രവര്‍ത്തകര്‍ രാഹുലിന്റെ ജന്മംദിനം ആഘോഷിക്കുന്നത്‌.

രാഹുല്‍ഗാന്ധിക്ക്‌ ആശംസ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മോദി രാഹുലിന്‌ ആശംസ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക