Image

ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി

Published on 19 June, 2017
ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
ഡിട്രോയിറ്റ് : ക്‌നാനായ സമുദായത്തിന്റെ ആത്മീയ ആചാര്യന്‍ കാലം ചെയ്ത വലിയ പിതാവ് മാര്‍ കുരിയാക്കോസ് കുന്നശേരിയുടെ വിയോഗത്തില്‍ ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി കണ്ണുനീരില്‍ കുതിര്‍ന്ന അനുശോചനം രേഖപ്പെടുത്തി.

ജൂണ്‍ 17 ശനിയാഴ്ച പ്ലിമത് ടൗണ്ഷിപ് ടൗണ്‍ഹാളില്‍ കെ സി എസ് സെകറട്ടറി ജോസ് ചാമക്കാലയുടെ അധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ ടോംസ് കിഴകെകാട്ടില്‍ കുന്നശ്ശേരി പിതാവ് ക്‌നാനായ സമൂഹത്തിനും കോട്ടയം ക്‌നാനായ രൂപതക്കും നല്‍കിയ സംഭാവനകള്‍ വിവരിച്ചു.

തുടര്‍ന്ന് മുന്‍ കെ സി എസ് പ്രസിഡന്റ് ബാബു ഇട്ടൂപ്പ് ക്‌നാനായ സമുദായത്തിന്റെ ഒരു വലിയ ഒരു നെടുംതൂണിനെ ആണ് നമ്മക്ക് നഷ്ടപെട്ടത് എന്നും അമേരിക്കയിലെ പ്രതേക സാഹചര്യത്തില്‍ എല്ലാ സ്‌റ്റേറ്റിലും ക്‌നാനായ കമ്മ്യൂണിറ്റി സെന്ററുകള്‍ പിതാവിന്റെ ഒരു ആഗ്രഹമായിരുന്നു എന്നും സൂചിപ്പിച്ചു. ക്‌നാനായ സമുദായത്തിന്റെ നിലനില്‍പ്പിനു വേണ്ടി പടവെട്ടിയ പടനായകന്‍ എന്ന് വലിയ പിതാവിനെ ജോസ് ചാമക്കാല വിശേഷിപ്പിച്ചു

കെ സി എസ് മുന്‍ പ്രസിഡന്റ് ആയിരുന്ന ജെയിംസ് തോട്ടത്തില്‍ പിതാവിന്റെ ക്‌നാനായ മക്കളുടുള്ള പ്രത്യക വാത്സല്യത്തെപറ്റിയുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു. കെ. സി വൈ എല്‍ റെപ്രെസെന്ററ്റീവ് അലീന ചാമക്കാലായില്‍ ഡിട്രോയിറ്റ് കെ.സി വൈ എല്‍ വേണ്ടി അനുശോചനം അര്‍പ്പിച്ചു. കിഡ്‌സ് ക്ലബ് കോഡിനേറ്റര്‍ ജോംസ് കിഴകെകാട്ടില്‍, മുന്‍ കിഡ്‌സ് ക്ലബ് കോഡിനേറ്ററും ഡിട്രോയിറ്റ് കേരളാ ക്ലബ് പ്രസിഡന്റും ആയ ജെയിന്‍ കണ്ണച്ചാംപറമ്പില്‍, സെബാസ്ടിന്‍ സ്റ്റീഫന്‍, ബേബി കുരീക്കാട്ടില്‍ എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.

മാക്‌സിന്‍ എടത്തിപ്പറമ്പില്‍ കാഴ്ചവച്ച അഭിവന്യ കുന്നശേരി പിതാവിന്റെ ജീവചരിത്രം വീഡിയോ സ്ലൈഡ് ഷോ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് പിതാവിന്റെ വിയോഗത്തില്‍ ദുഖിതരായ ക്‌നാനായ മക്കള്‍ പാനവായിച്ചു ലോകം എമ്പാടും ഉള്ള ക്‌നാനായ സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്ക്‌ചേര്‍ന്നു.
ഡിട്രോയിറ്റ് വിഡ്‌സോര്‍ പരിസരങ്ങളിലുള്ള നിരവധി ക്‌നാനായ കുടുബങ്ങള്‍ ദുഃഖ സൂചകമായി യോഗത്തില്‍ പങ്കെടുത്തു 
ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തിഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തിഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തിഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തിഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തിഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തിഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തിഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തിഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തിഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക