Image

ദേശ,ഭാഷ,മതവ്യത്യാസങ്ങള്‍ക്കുമപ്പുറമുള്ള പ്രവാസിസാഹോദര്യത്തിന്റെയും വിളംബരമായി നവയുഗം ശോബ യൂണിറ്റ് ഇഫ്താര്‍ സംഗമം..

Published on 19 June, 2017
ദേശ,ഭാഷ,മതവ്യത്യാസങ്ങള്‍ക്കുമപ്പുറമുള്ള പ്രവാസിസാഹോദര്യത്തിന്റെയും വിളംബരമായി നവയുഗം ശോബ യൂണിറ്റ് ഇഫ്താര്‍ സംഗമം..
അല്‍ ഹസ്സ: ദേശ,ഭാഷ,മതവ്യത്യാസങ്ങള്‍ മറന്ന്, ഒരൊറ്റ മനസ്സുമായി അല്‍ഹസ്സയിലെ പ്രവാസികള്‍ ഒരുമിച്ചപ്പോള്‍, നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ ശോബ യൂണിറ്റ് ഇഫ്താര്‍ സംഗമം, പ്രവാസിസാഹോദര്യത്തിന്റെ വേറിട്ട കാഴ്ചയായി മാറി.

അല്‍ഹസ്സ ശോബയില്‍  ഈജിപ്ഷ്യന്‍ പൗരനായ അംബിയുടെ മജ്‌ലിസില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മലയാളികള്‍ക്കൊപ്പം, വിവിധ സംസ്ഥാനക്കാരും, വിവിധ ദേശക്കാരുമായ  നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.

നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ രാജീവ് ചവറ, റഹീം തൊളിക്കോട്, ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം,  അല്‍ഹസ്സ മേഖല നേതാക്കളായ സുശീല്‍ കുമാര്‍, കലാംബായ്, ഷാമില്‍, സിയാദ്  എന്നിവര്‍ സംസാരിച്ചു.

ഇഫ്താര്‍ സംഗമത്തിനു  നവയുഗം ശോബ യൂണിറ്റ് സെക്രട്ടറി അഖില്‍, ട്രെഷറര്‍ മുരളി, യൂണിറ്റ് നേതാക്കളായ അഭിലാഷ്, ഷാജിമോന്‍, നിസാര്‍, നിസ്സാം, ഷമീര്‍, സലിം, മുഹമ്മദലി, ജയ്മസ് കന്യാകുമാരി, നിബു, മുരുകന്‍, ലിജോ, ജയ്മസ് കോട്ടയം എന്നിവര്‍ നേതൃത്വം നല്‍കി.

ദേശ,ഭാഷ,മതവ്യത്യാസങ്ങള്‍ക്കുമപ്പുറമുള്ള പ്രവാസിസാഹോദര്യത്തിന്റെയും വിളംബരമായി നവയുഗം ശോബ യൂണിറ്റ് ഇഫ്താര്‍ സംഗമം..ദേശ,ഭാഷ,മതവ്യത്യാസങ്ങള്‍ക്കുമപ്പുറമുള്ള പ്രവാസിസാഹോദര്യത്തിന്റെയും വിളംബരമായി നവയുഗം ശോബ യൂണിറ്റ് ഇഫ്താര്‍ സംഗമം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക