Image

മാധ്യമ സ്ഥാപനങ്ങള്‍ വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണം: സുപ്രിംകോടതി

Published on 19 June, 2017
മാധ്യമ സ്ഥാപനങ്ങള്‍ വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി : പത്രസ്ഥാപനത്തിലെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട മജീദിയ വേജ്‌ ബോര്‍ഡ്‌ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ മാധ്യമസ്ഥാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന്‌ സുപ്രീംകോടതി.

സാമ്പത്തിക ശേഷിയില്ലെന്ന പേരില്‍ വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കാന്‍ പാടില്ല. സ്ഥിരം-കരാര്‍ ജീവനക്കാര്‍ എന്ന വ്യത്യാസം ഇല്ലാതെ ശുപാര്‍ശ എല്ലാ ജീവനക്കാര്‍ക്കും ബാധകമാണെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

ജസ്റ്റീസ്‌ രഞ്‌ജന്‍ ഗോഗോയ്‌ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ്‌ സുപ്രധാന വിധി പുറപ്പെടുവിച്ചത്‌. വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തയാറാകുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ്‌ വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌ (ഐഎഫ്‌ഡബ്‌ളുജെ) ഉള്‍പ്പടെയുള്ള വിവിധ പത്രപ്രവര്‍ത്തക സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി ഉത്തരവ്‌.

വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന കോടതിയുടെ മുന്‍ ഉത്തരവ്‌ പാലിക്കാത്ത മാധ്യമയുടമകളുടെ നിലപാട്‌ ധിക്കാരപരമാണെന്ന്‌ കോടതി വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക