Image

മുത്തൂറ്റ്‌ ബാങ്ക്‌ കവര്‍ച്ച: ദമ്പതികള്‍ അറസ്റ്റില്‍

Published on 19 June, 2017
   മുത്തൂറ്റ്‌ ബാങ്ക്‌ കവര്‍ച്ച: ദമ്പതികള്‍ അറസ്റ്റില്‍


ഹൈദരാബാദ്‌: മുത്തൂറ്റ്‌ ബാങ്കിന്റെ ഹൈദരാബാദ്‌ രാമചന്ദ്രപുരം ശാഖയില്‍ നിന്ന്‌ പത്തു കോടി വരുന്ന 40 കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്നും 2.25 കിലോ സ്വര്‍ണ്ണം കണ്ടെത്തിയിട്ടുണ്ട്‌.സുന്ദര്‍ രാജരത്‌നം കംഗല്ല, ഭാര്യ രാധാ കാംഗല്ല എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഇവരെ ചോദ്യം ചെയ്‌താല്‍ മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകുകയുള്ളൂ. മംഗലാപുരം, ബെംഗളുരു, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മുംബൈയിലെ ധാരാവിയിലുളള എസ്‌ആര്‍എ അപ്പാര്‍ട്ട്‌മെന്റ്‌ില്‍ ഒളിവില്‍ കഴിയവേയാണ്‌ അറസ്റ്റിലായത്‌.

കഴിഞ്ഞ ഡിസംബറിലാണ്‌ മുത്തൂറ്റ്‌ ബാങ്കിന്റെ ഹൈദരാബാദ്‌ രാമചന്ദ്രപുരം ശാഖയില്‍ നിന്ന്‌ പത്തു കോടി വരുന്ന 40 കിലോ സ്വര്‍ണ്ണം മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്‌. സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയാണ്‌ അഞ്ചംഗ സംഘം തട്ടിപ്പ്‌ നടത്തിയത്‌.

ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡും ഐഡി കാര്‍ഡ്‌ കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ സംഘം തോക്ക്‌ കാണിച്ച്‌ ഭീഷണിപ്പെടുത്തി അകത്തു കടന്നു. ലോക്കറിന്റെ താക്കോലുകള്‍ കൈവശപ്പെടുത്തിയ ശേഷം 40 കിലോ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്ന്‌ കടന്ന്‌ കളയുകയായിരുന്നു.

തുടര്‍ന്ന്‌ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ, സംഭവവുമായി ബന്ധപ്പെട്ട്‌ ആറു പേരെ അറസ്റ്റു ചെയ്‌തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക