സിനിമകള്‍ക്കായി പുതിയ പ്രമോഷന് പരിപാടികള്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും നടത്താറുണ്ട്. ഇപ്പോഴിതാ പുതിയൊരു പ്രൊമോഷനുമായി ബന്ധപ്പെട്ട് സേജല്‍ എന്ന പേരുള്ളവരെ കാണാനെത്തുമെന്ന് പറഞ്ഞിരിക്കുകയാണ് ഷാരൂഖ് ഖാന്. തന്റെ ജബ് ഹാരി മീറ്റ് സേജല്‍ എന്ന പുതിയ സിനിമയിലെ നായികയുടെ പേരാണ് സേജല്‍.
ഈ പേരുള്ള പെണ്‍കുട്ടികള്‍ 08030647222 എന്ന നമ്പറിലിലേക്ക് ഒരു മിസ്കോള് നല്കിയാല് മതി. ഏറ്റവും കൂടുതല്‍ സേജല്മാരുള്ള സിറ്റിയില്‍ ഷാരുഖ് വരികയും അവരുമായി സംവദിക്കുകയും ചെയ്യും. ശനിയാഴ്ച ജബ് ഹാരി മീറ്റ് സേജലിനെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ സംസാരിക്കുമ്പോഴായിരുന്നു സേജലിനെ കാണാന്‍ താന്‍ എത്തുന്നുണ്ടെന്ന കാര്യം ഷാരൂഖ് ഖാന് വെളിപ്പെടുത്തിയത്. ഷാരൂഖ് ഹാരിയാകുന്ന സിനിമയില്‍ അനുഷ്കയാണ് സേജലായി അഭിനയിക്കുന്നത്.
വിശദ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ ലഭ്യമാണ്. അതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിവരങ്ങള്‍ പൂരിപ്പിക്കേണ്ട ഒരു പേജ് ലഭ്യമാണ്.