Image

കലയുടെ ഈറ്റില്ലമായ വിയന്നയില്‍ മലയാളികളുടെ കലാ മാമാങ്കം

Published on 19 June, 2017
കലയുടെ ഈറ്റില്ലമായ വിയന്നയില്‍ മലയാളികളുടെ കലാ മാമാങ്കം
   വിയന്ന: കലയുടെ ഈറ്റില്ലമായ വിയന്നയില്‍ മലയാളത്തനിമയുടെ സംഗീത, കലാ മാമാങ്കം പെയ്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ ആസ്വാദനത്തിന്റെ കൊടുമുടിയിലേക്കുയര്‍ന്നു. 

കലാകാരന്മാരുടെ പാടവവും ശരീരവടിവും ഭരതനാട്യത്തിലും ഒപ്പനയിലും തികഞ്ഞു നില്‍ക്കുന്നുവെന്നു നിസംശയം പറയാം. പുല്ലാങ്കുഴലും ചെണ്ടമേളവും തബലയും വീണയും തുടങ്ങിയ സംഗീതോപകര ണങ്ങള്‍ മനസ്സില്‍ ആസ്വാദനത്തിന്റെ ആറാട്ട് നടത്തുന്നു. മലയാളികള്‍ക്ക് ഈ അസുലഭ സന്ദര്‍ഭം വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞോ , എന്ന ചോദ്യം മാത്രം ബാക്കി. ഈ കലാവിരുന്ന് ജുലൈ ഏഴു വരെ തുടര്‍ച്ചയായി എല്ലാ ദിവസവും ആറു മണിക്ക് നടത്തപെടുന്നതാണ് . പ്രവേശനം തികച്ചും സൗജന്യമാണ് .

വിലാസം മൊസൈക്ക് ഈവന്റ് സെന്റര്‍ 
ഷേരെര്‍ സ്ട്രാസ്സെ 4 , 1221 വിയന്ന 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക