മെല്‍ബണ്‍: മെല്‍ബണില്‍ ശനിയാഴ്ച വൈകീട്ട് അന്തരിച്ച ചങ്ങനാശേരി ചെത്തിപ്പുഴ തകടിയേല്‍ ജോഷി സെബാസ്റ്റ്യന്റെ മൃതദേഹം 23നു വെള്ളിയാഴ്ച 10.30 ന് പൊതുദര്ശനത്തിനുവയ്ക്കുകയും തുടര്‍ന്ന് പരേതന്റെ ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനാ ചടങ്ങുകളും വിശുദ്ധ കുര്‍ബ്ബാനയും നടക്കും.ബെയ്സ് വാട്ടറിലുള്ള ഔവ്വര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയിലാണ് ചടങ്ങുകള്‍ നടക്കുക. 10.30 ന് പൊതു ജനങ്ങള്‍ക്കായുള്ള പൊതുദര്‍ശനവും 11 ന് വിശുദ്ധ കുര്‍ബ്ബാനയും നടക്കും. ശവസംസ്കാര ചടങ്ങുകളുടെ അവസാന ചടങ്ങുകള്‍ 1.30ന് 126 128 വിക്ടോറിയാ റോഡിലെ ലില്ലി ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കിലെ സെമിറ്ററിയിലാണ്നടക്കുക. സീറോ മലബാര്‍ സഭയുടെ ഗായക സംഘത്തില്‍ വളരെ സജീവമായിരുന്ന ജോഷിയുടെ വേര്‍പാട് മലയാളീ സമൂഹത്തിന് വളരെ വേദനയുളവാക്കിയിട്ടുണ്ട്. അയര്‍ലണ്ടില്‍ നിന്നും രണ്ട് വര്‍ഷം മുന്‍പാണ് ജോഷിയും കുടുംബവും മിച്ച്ചത്ത് താമസമാക്കിയത്.ഭാര്യ മന്ജു സെബാസ്റ്റ്യന്‍ കാസര്‍ഗോഡ് ബളാല്‍ ഓലിക്കല്‍ കുടുംബാംഗമാണ്.മക്കള്‍ ക്രിസ്റ്റോ, ആഷ്ലി, ജെറാള്‍ഡ് എന്നിവരാണ്.
റിപ്പോര്‍ട്ട്: ജോസ് എം ജോര്‍ജ്