Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ മതസൗഹാര്‍ദസംഗമം നടത്തി

Published on 19 June, 2017
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ മതസൗഹാര്‍ദസംഗമം നടത്തി
കുവൈറ്റ്‌സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ (അജപാക്)ന്റെ നേതൃത്വത്തില്‍ റമദാന്‍ വ്രതമനുഷ്ഠിക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇഫ്താര്‍ മതസൗഹാര്‍ദസംഗമം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടത്തി. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത സംഗമത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നാടുവിലേമുറി അധ്യക്ഷത വഹിച്ചു. അജപാക് രക്ഷാധികാരി ബാബുപനന്പള്ളി, ഉപദേശകസമതി അംഗം അഡ്വ: ജോണ്‍തോമസ്, വിജയകുമാര്‍ (പ്രസിഡന്റ്എന്‍എസ്എസ്‌കുവൈറ്റ്) , സജീവ്‌നാരായണന്‍ (പ്രസിഡന്റ്‌സാരഥികുവൈറ്റ് ), അബ്ദുല്‍റഹ്മാന്‍പുഞ്ചിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ ഫത്താഹ്തയ്യില്‍ റമദാന്‍ സന്ദേശം നല്‍കി. ജനറല്‍സെക്രട്ടറി സണ്ണിപത്തിചിറ സ്വാഗതം പറഞ്ഞ യോഗത്തില്‍ കണ്‍വീനര്‍ അഷ്‌റഫ് മണ്ണാംച്ചേരി നന്ദിരേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക