Image

ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജം

Published on 19 June, 2017
ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജം
ന്യൂഡല്‍ഹി: സ്ഥലമിടപാടുകളുടെ ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തരത്തില്‍ പ്രചരിക്കുന്ന ഗസറ്റ് വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 15ന് അണ്ടര്‍ സെക്രട്ടറി ഒപ്പിട്ട വിധത്തിലാണ് വ്യാജ വിജ്ഞാപനം പ്രചരിച്ചത്. 

ആഗസ്റ്റ് 14നകം ആധാറുമായി ആധാരങ്ങള്‍ ബന്ധിപ്പിക്കണമെന്നായിരുന്നു പ്രചരണം. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്ഥലമിടപാടുകള്‍ ബിനാമിയാണെന്ന് കണക്കാക്കുമെന്നാണ് വ്യാജ വിജ്ഞാപനത്തില്‍ പറയുന്നത്. ഓണ്‍ലൈന്‍, ദൃശ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക