Image

കര്‍ദിനാള്‍ ഐവാന്‍ ഡയസ്(81) റോമില്‍ കാലം ചെയ്തു

Published on 19 June, 2017
കര്‍ദിനാള്‍ ഐവാന്‍ ഡയസ്(81) റോമില്‍ കാലം ചെയ്തു
മുംബൈ: മുന്‍ ബോംബെ ആര്‍ച്ച്ബിഷപും സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ മുന്‍ പ്രിഫക്ടുമായിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസ്(81) റോമില്‍ കാലം ചെയ്തു.

1936 ഏപ്രില്‍ 14ന് മുംബൈയില്‍ ജനിച്ച ഐവാന്‍ ഡയസ്1958 ഡിസംബര്‍ എട്ടിനു പൗരോഹിത്യം സ്വീകരിച്ചു. 1982ന് ഘാനയിലെ അപ്പസ്‌തോലിക് പ്രോനുഷ്യോയും റൂസിബിഡിറിലെ സ്ഥാനിക ആര്‍ച്ച് ബിഷപ്പുമായി.

ബോംബെ ആര്‍ച്ച് ബിഷപ്പായി 1996 നവംബര്‍ എട്ടിനു നിയമിതനായി. 2001ല്‍ കര്‍ദിനാളായി. സുവിശേഷവത്കരണത്തിനുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പ്രീഫെക്ടായി 2006 മുതല്‍ 2011 വരെ പ്രവര്‍ത്തിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക